തലമുറകളോളം ശാപമുണ്ടാകും- പിസി ജോര്‍ജിന് വീണാ ജോര്‍ജിന്റെ മറുപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

തലമുറകളോളം ശാപമുണ്ടാകും- പിസി ജോര്‍ജിന് വീണാ ജോര്‍ജിന്റെ മറുപടി

പത്തനംതിട്ട: രഹ്ന ഫാത്തിമയെ താൻ ഒളിവിൽ പാർപ്പിച്ചുവെന്ന പിസിജോർജിന്റെ ആരോപണം പ്രതികരണം പോലും അർഹിക്കുന്നില്ലെന്ന് ഇടതുമുന്നണി സ്ഥാനാർഥി വീണ ജോർജ്. mathrubhumi.com നോട് പ്രതികരിക്കുകയായിരുന്നു അവർ. നിരപരാധികളുടെ മേൽ ഈ രീതിയിലുള്ള അപവാദ പ്രചാരണവും അസത്യപ്രചാരണങ്ങൾ നടത്തിയാൽ ശാപം വിട്ടുമാറില്ല എന്നത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ ഓർമിപ്പിക്കുന്നതും പറഞ്ഞുകൊടുക്കുന്നതുമായിരിക്കും അദ്ദേഹത്തിന് നല്ലത്- വീണാ ജോർജ് പറഞ്ഞു. നിരപരാധിയായ തനിക്കെതിരെ ഇത്തരം അപവാദ പ്രചാരണം നടത്തിയാൽ തലമുറകളോളം വിട്ടുമാറാത്ത ശാപം ഉണ്ടാകും. ഇക്കാര്യം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറഞ്ഞുകൊടുക്കുന്നതാണ് നല്ലതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് പിസി ജോർജ് പ്രഖ്യാപിച്ചിട്ടുണ്ട് ജനാധിപത്യ വ്യവസ്ഥയും രീതിയും അനുസരിച്ച് ആർക്കുവേണമെങ്കിലും മത്സരിക്കാം. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾ തീരുമാനിക്കും ആർക്കാണ് വോട്ട് നൽകേണ്ടതെന്ന്. ഇടതുപക്ഷവും യുഡിഎഫും തമ്മിലായിരിക്കും ശക്തമായ പോരാട്ടമുണ്ടാകുക. ബാക്കി ആരുവേണമെങ്കിലും മത്സരിച്ചോട്ടെ അത് പ്രശ്നമേയല്ല. ഇവിടെ വികസനത്തിന് വേണ്ടി ജനങ്ങൾ വോട്ട് ചെയ്യും. ശബരിമലയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്ന മണ്ഡലം കൂടിയാണ് പത്തനംതിട്ട ഈ മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ വിഷയം വികസനമാണ്. 10 വർഷമായിട്ടും വികസനം ചെയ്യാതെ ഇരുന്നിട്ട് ശബരിമല വിഷയം ഉയർത്തുന്നവരെ ജനം തള്ളിക്കളയും. 10 വർഷമായി ഈ മണ്ഡലത്തിൽ ഒരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ല. ഉദാഹരണത്തിന് ശബരി റെയിൽപാതയെടുക്കാം, എവിടെ ശബരി റെയിൽപാത? എവിടെയാണ് അത് തുടങ്ങിയിട്ടുള്ളത് ഇതൊക്കെ ജനങ്ങൾ കാണുകയല്ലെ ചെയ്യുന്നത്. ആരാണ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്, വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നത് ആരാണ് ഇതെല്ലാം ജനങ്ങൾ കാണുകയും വിലയിരുത്തുകയും ചെയ്യുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ വികസനത്തിന് വേണ്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജനം വോട്ടു ചെയ്യും. വിജയ പ്രതീക്ഷയുണ്ടോ? കേരളത്തിൽ ഇടതുപക്ഷം 20 സീറ്റിലും വിജയക്കുമോ? 100 ശതമാനവും ഇവിടെ വിജയിക്കുമെന്ന് പ്രതീക്ഷയുണ്ട്. കേരളത്തിൽ ഇടതുപക്ഷത്തിന് വലിയ വിജയം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും. അക്കാര്യത്തിൽ ഒരു സംശയവുമില്ല. വലിയ ഭൂരിപക്ഷത്തിൽ തന്നെ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥികൾ വിജയിക്കും. പ്രത്യേകിച്ച് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അട്ടിമറി വിജയം നേടും. സിറ്റിങ് എംഎൽഎ മാർ മത്സരിക്കുന്നതിനെതിരായ വിമർശനങ്ങൾ ധാരാളമുണ്ട് അത് സ്ഥാനാർഥിത്വത്തെ ഭയക്കുന്നതിന്റെ പ്രതികരണങ്ങളാണ്. നരേന്ദ്രമോദിക്ക് ഒരേസമയം രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാം. സോണിയാ ഗാന്ധിക്ക് പല പാർലമെന്റ് മണ്ഡലങ്ങളിലും മത്സരിക്കാം. ഇവിടെ മുമ്പും കോൺഗ്രസിന്റെ എം.എൽ.എമാർ മത്സരിച്ചിട്ടില്ലെ. മറ്റ് കക്ഷികളുടെ എം.എൽ.എമാർ തിരഞ്ഞെടുപ്പിൽ നിന്നിട്ടില്ലെ. കഴിഞ്ഞ രണ്ടേമുക്കാൽ വർഷം എന്റെ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ സ്ഥാനാർഥിത്വത്തെ കാണുന്നത്. പാർലമെന്റിൽ ശക്തമായി ഇടപെടാൻ കഴിയും എന്ന് പ്രതീക്ഷയും വിശ്വാസവുമാണ് ഉള്ളത്. Content Highlights:Veena George MLA buffeting Reply to P C Gerge MLA over Rahana Fathima Comment


from mathrubhumi.latestnews.rssfeed https://ift.tt/2TBmMmC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages