യുവതിയുടെ കൈയിൽ നിന്ന് തട്ടിയെടുത്ത പണം യുവതിയുടെ അക്കൗണ്ട് ശൂന്യമാണെന്ന് കണ്ട് തിരികെ കൊടുത്ത മോഷ്ടാവാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ വിശാലമനസ്കത വെളിവാക്കുന്ന ദൃശ്യങ്ങളുണ്ട്. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. ചൈനയിലെ ഹെയുവാനിലാണ് സംഭവം. ഐസിബിസി ബാങ്കിന്റെ എംടിഎമ്മിൽ എത്തിയ യുവതി പണമെടുത്ത ശേഷം തിരിയാൻ തുടങ്ങുമ്പോഴാണ് മോഷ്ടാവ് പിന്നിലെത്തുന്നത്. കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ കൈയിലുള്ള പണം പിടിച്ചു വാങ്ങുന്ന മോഷ്ടാവിനോട് യുവതി എന്തൊക്കെയോ അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം. 2,500 യുവാനാണ് യുവതിയുടെ അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്നത്. ഇക്കാര്യം യുവതി മോഷ്ടാവിനോട് ആവർത്തിച്ച് പറയുന്നുണ്ട്. തുടർന്ന് യുവതിയുടെ അഭ്യർഥന മാനിച്ച് കൗണ്ടറിലെ സ്ക്രീനിൽ യുവതിയുടെ അക്കൗണ്ട് ചെക്ക് ചെയ്യാൻ മോഷ്ടാവ് തയ്യാറാവുകയും ചെയ്യുന്നു. അക്കൗണ്ട് ശൂന്യമാണെന്ന് കണ്ടയുടനെ യുവതിയുടെ പണം തിരികെയേൽപിച്ച് ചിരിച്ചു കൊണ്ട് മോഷ്ടാവ് അവിടെ നിന്ന് പോകുന്നതും വീഡിയോയിൽ കാണാം. എന്തായാലും വിശാലമനസ്കനായ മോഷ്ടാവിനോട് സ്നേഹവും ആരാധനയും നിറഞ്ഞ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ. എന്നാലും മോഷ്ടാവിന്റെ കരുണനിറഞ്ഞ പ്രവൃത്തി ഇയാളെ രക്ഷക്കെത്തിയില്ല. ഇയാളിപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. Content Highlights: Robber Returns MoneyAfter Checking Womans Bank Balance, China
from mathrubhumi.latestnews.rssfeed https://ift.tt/2UuHnFv
via
IFTTT
No comments:
Post a Comment