കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായുള്ള ജനമഹാ റാലിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായി വ്യാഴാഴ്ച കോഴിക്കോടെത്തും. 3.15 ന് കരിപ്പൂർ വിമാനത്താവളത്തിലെത്തികോഴിക്കോട്ടെ പരിപാടിക്ക് ശേഷം ആറേ കാലോടെ കോഴിക്കോട് നിന്ന് തിരിക്കാനാണ് നിലവിൽ ധാരണയായിരിക്കുന്നത്. കാസർകോട് പെരിയയിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ച ശേഷം പ്രത്യേക വിമാനത്തിൽ മട്ടന്നൂരിലെത്തി അവിടെ നിന്നും കരിപ്പൂരേക്ക് തിരിച്ച് തുടർന്ന് റോഡ് മാർഗമായിരിക്കും കോഴിക്കോടെത്തുക. രാഹുൽഗാന്ധിക്കായി 850 പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുന്നത്. ഇതിന്റെ ക്രമീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. രണ്ട് എസ്.പിമാർ, 12 ഡി.വൈ.എസ്.പിമാർ, 30 സിഐമാർ, 100 എസ്.ഐ മാർ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുന്നത്. വൈകുന്നേരം 3.15 ന് കരിപ്പൂർ എയർപോർട്ടിൽ എത്തിയ ശേഷം 3.50 ന് കടവ് റിസോർട്ടിലെ അൽപനേരത്തെ വിശ്രമത്തിന് ശേഷം 4.50 ന് കോഴിക്കോട് ബീച്ചിലെ പരിപാടിക്കെത്തും. 6.20 ന് പരിപാടി കഴിഞ്ഞ് തിരിക്കും. സിറ്റി പോലീസ് കമ്മീഷണർ എ.വി ജോർജിനായിരിക്കും സുരക്ഷയുടെ പൂർണ ചൂമതല. മോദിയെ പുറത്താക്കാൻ കേരളം എന്ന മുദ്രാവാക്യവുമായുർത്തിയാണ് ജനമഹാറാലി. 20 ലോക്സഭാമണ്ഡലങ്ങളിലും മോദിക്കെതിരേ രാഹുൽ ഗാന്ധി, എന്ന സന്ദേശം മുന്നോട്ടുവെച്ചാകും പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. വെകുന്നേരം നാലിന് നടക്കുന്ന സമ്മേളനം കേരളത്തിലെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ കേളികൊട്ടായിമാറുമെന്ന് ഡിഡിഡി പ്രസിഡന്റ് ടി.സിദ്ദിഖ് പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി, എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. ഏകദേശം ഒന്നര ലക്ഷത്തോളം ആളുകളെ പങ്കെടുപ്പിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്. കശ്മീരിൽ ഭീകാരാക്രമണത്തിൽ കൊല്ലപ്പെട്ട വയനാട്ടിലെ സൈനികന്റെ വീട് സന്ദർശിക്കുമെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയതിനാൽ വയനാട് സന്ദർശനം ഒഴിവാക്കിയിട്ടുണ്ട്. മാവോ വാദി ഭീഷണി നിലനിൽക്കുന്നതിനാൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് സന്ദർശനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകരെ അടക്കം പ്രത്യേക സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമാണ് കടത്തിവിടുക Content Highlights:Rahul Gandhi In Kozhikode At Thursday
from mathrubhumi.latestnews.rssfeed https://ift.tt/2Ckpcew
via
IFTTT
No comments:
Post a Comment