ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ചെന്നൈയിൽ വൻ വരവേൽപ്പ്. രാവിലെ 11-ന് ചെന്നൈയിലെത്തിയ രാഹുൽ സ്റ്റെല്ലാ മാരീസ് കോളേജിലെ പരിപാടിയിലാണ് ആദ്യം പങ്കെടുത്തത്. കോളേജ് വിദ്യാർത്ഥികളുമായി സംവദിച്ച രാഹുൽ തന്നെ സർ എന്ന് വിളിച്ച വിദ്യാർത്ഥിനിയോട് എന്നെ രാഹുൽ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടത് വേദിയെ കരഘോഷത്തിലാഴ്ത്തി. സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സർക്കാരിനേയുംരാഹുൽ രൂക്ഷമായിവിമർശിച്ചു. ജനങ്ങളിൽ ഭാരം ഏൽപ്പിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് പറഞ്ഞ രാഹുൽ നോട്ട് നിരോധനത്തെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ എന്ന് വിദ്യാർത്ഥികളോട് ചോദിച്ചു. ഇല്ല എന്നായിരുന്നു വിദ്യാർത്ഥികളുടെ ഒന്നിച്ചുള്ള മറുപടി. റോബർട്ട് വദ്രക്കെതിരെ അന്വേഷണം വേണമെന്ന് ആദ്യമായി പറഞ്ഞ ആളാണ് ഞാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അന്വേഷണം വേണം. നിയമം എല്ലാവർക്കും ഒരു പോലെയാണ്. അത് പ്രത്യേകം തിരഞ്ഞെടുത്തവർക്കെതിരെ മാത്രമായി ഉപയോഗിക്കരുത്. പാർലമെന്റിൽ വെച്ച് പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിച്ച തന്റെ നടപടി ആത്മാർഥമായ സ്നേഹത്തോടെയായിരുന്നുവെന്നും സംവദത്തിനിടെ രാഹുൽ പറഞ്ഞു. എപ്പോഴെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുപോലെ തുറന്നവേദിയിൽ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോയെന്നും രാഹുൽ വിദ്യാർത്ഥികളോട് ചോദിച്ചു. ഡിഎംകെ നേതാവ് സ്റ്റാലിൻ അടക്കമുള്ള സഖ്യകക്ഷി നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. നാഗർകോവിലിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കൂടി പങ്കെടുത്ത ശേഷം രാഹുൽ കേരളത്തിലേക്ക് തിരിക്കും. Content Highlights:Can You Call Me Rahul?" Chennai College Student Told-Chennais Stella Maris College, Rahul Gandhi
from mathrubhumi.latestnews.rssfeed https://ift.tt/2EZpvw0
via
IFTTT
No comments:
Post a Comment