ഇന്ത്യകണ്ട ശക്തനായ പ്രതിരോധമന്ത്രിമാരില്‍ ഒരാളായിരുന്നു അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നകാര്യം മാത്രം നോക്കിയാല്‍ മതി ഇത് സത്യമാണെന്ന് മനസ്സിലാക്കാന്‍.
ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് മോദി സര്‍ക്കാര്‍ പാക്കിസ്ഥാന്‍ അതിര്‍ത്തികടന്ന് മിന്നലാക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തികടന്ന് നടത്തിയ ആക്രമണം നടത്തിയപ്പോഴും ഓരോ നീക്കവും ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇരുന്ന തത്സമയം പരീക്കറും ഉറക്കമുളച്ച് കാത്തിരുന്നിരുന്നു. അദ്ദേഹത്തിന്റെ പിന്‍ബലത്തിലാണ് 1971ന് ശേഷം ആദ്യമായി നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്താന്‍ സാധിച്ചതെന്നും നിസ്സംശയം പറയാന്‍ സാധിക്കും.
പിന്നീട്, പാര്‍ട്ടി അടിയന്തിര സാഹചര്യം നേരിട്ടപ്പോള്‍ കേന്ദ്രമന്ത്രിപദം ഉപേക്ഷിച്ച് ഗോവയുടെ മുഖ്യമന്ത്രി പദത്തിലെത്തുവാനും അദ്ദേഹത്തിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നിട്ടില്ല.
2000, 2002, 2012, 2017 വര്‍ഷക്കാലം നാലുവട്ടം ഗോവ മുഖ്യമന്ത്രിയായി. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മൂന്നു വര്‍ഷം പ്രതിരോധ മന്ത്രിയായി. അധികാരത്തിന്റെ വിവിധ തലങ്ങളിലെത്തിയിട്ടും ഏറ്റവും ലളിതമായ ജീവിതശൈലി പിന്തുടര്‍ന്ന പരീക്കര്‍ എന്നും ഗോവന്‍ ജനതയുടെ പ്രിയപ്പെട്ട നേതാവായിരുന്നു.
from mangalam.com https://ift.tt/2TIljLb
via IFTTT
No comments:
Post a Comment