ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍: വയനാടിനായി തര്‍ക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 18, 2019

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍: വയനാടിനായി തര്‍ക്കം

ന്യൂഡൽഹി:കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കും. തീരുമാനമാകാനുള്ള നാല് സീറ്റുകളിൽ രണ്ട് സീറ്റുകളിൽ ഏറക്കുറേ ധാരണയായി. അവസാന നിമിഷം ഇനി അഴിച്ചുപണിയുണ്ടായില്ലെങ്കിൽ ആറ്റിങ്ങലിൽ കോന്നി എംഎൽഎ അടൂർ പ്രകാശും ആലപ്പുഴയിൽ എഐസിസി മുൻ സെക്രട്ടറി ഷാനിമോൾ ഉസ്മാനും മത്സരിക്കും. വടകര, വയനാട് സീറ്റുകളിലാണ് തീരുമാനമാകാത്തത്. ഇതിൽ വയനാട്ടിൽ എ-ഐ ഗ്രൂപ്പ് വടംവലിയാണ് തീരുമാനം വൈകിക്കുന്നത്. ടി.സിദ്ദിഖിനായി ഉമ്മൻ ചാണ്ടിയും കെ.പി അബ്ദുൾ മജീദിനായി രമേശ് ചെന്നിത്തലയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെയാണ് തീരുമാനം വൈകുന്നത്. ഇവിടെ ഒത്തുതീർപ്പ് സ്ഥാനാർഥിയായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ് വന്നാലും അത്ഭുതമില്ല. എ.കെ ആന്റണിയാണ് പ്രകാശിന്റെ പേര് നിർദേശിച്ചത്. അദ്ദേഹം ചർച്ചകൾക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്. വയനാട് സീറ്റില്ലെങ്കിൽ ഇത്തവണ മറ്റിടങ്ങളിൽ പരിഗണിക്കേണ്ട എന്ന നിലപാടിലാണ് ടി. സിദ്ദിഖ്. വടകരയിൽ പി.ജയരാജനെതിരെ ശക്തനായ ഒരു സ്ഥാനാർഥിയെ കണ്ടെത്താനാകാത്തതാണ് കോൺഗ്രസിനെ കുഴക്കുന്നത്. മുല്ലപ്പള്ളിക്ക്പകരം അത്രയും ശക്തനായ സ്ഥാനാർഥിയെ കണ്ടെത്തുകയാണ് കോൺഗ്രസ് നേരിടുന്ന വെല്ലുവിളി. അഡ്വ പ്രവീൺ കുമാർ, സജീവ് മറോളി എന്നീ പേരുകളാണ് ഇപ്പോൾ ചർച്ചയിലുള്ളത്. ഏറ്റവും ഒടുവിൽ കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ പേര് ജാതിസമവാക്യം പരിഗണിച്ച് വരാനുള്ള സാധ്യത തള്ളാനാകില്ല. ഒരു ഘട്ടത്തിൽ വിദ്യ ബാലകൃഷ്ണന്റെ പേര് ചർച്ചചെയ്തെങ്കിലും കൂടുതൽ ശക്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യം പ്രാദേശികമായി ഉയർന്നതോടെ ആ പേര് ഒഴിവാക്കി. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ പേര് ചർച്ചചെയ്തെങ്കിലും അവരും വിസമ്മതം അറിയിച്ചു. ചർച്ചകൾക്കായി ഹൈക്കമാൻഡ് ആവശ്യപ്പെട്ടത് അനുസരിച്ച് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയിൽ ധാരണയായാൽ അത് തിരഞ്ഞെടുപ്പ് സമിതിക്ക് വിടും. മറിച്ച് ധാരണയുണ്ടായില്ലെങ്കിൽ പാനലായി തന്നെ സ്ക്രീനിങ് കമ്മിറ്റിക്ക് വിടും. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും കെ.സി വേണുഗോപാലും എ.കെ ആന്റണിയും പാനൽ ചർച്ചചെയ്ത് അംഗീകരിച്ചാൽ വൈകിട്ടോടെ പ്രഖ്യാപനമുണ്ടാകും. ഏകാഭിപ്രായം ഉണ്ടായില്ലെങ്കിൽ തീരുമാനം രാഹുൽ ഗാന്ധിക്ക് വിടാനും സാധ്യതയുണ്ട്. Content highlights: Congress candidates, wayandu seat


from mathrubhumi.latestnews.rssfeed https://ift.tt/2CrFnGW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages