മനോഹര്‍ പരീക്കറിന്റെ മരണം മുതലാക്കാന്‍ കോണ്‍ഗ്രസ് ; ഒരാള്‍ കുറഞ്ഞപ്പോള്‍ പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ ഗോവന്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 18, 2019

മനോഹര്‍ പരീക്കറിന്റെ മരണം മുതലാക്കാന്‍ കോണ്‍ഗ്രസ് ; ഒരാള്‍ കുറഞ്ഞപ്പോള്‍ പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ ഗോവന്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കി

പനാജി: ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മരണമടഞ്ഞതിന് തൊട്ടുപിന്നാലെ ഗോവയില്‍ വീണ്ടും രാഷ്ട്രീയ നാടകം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിച്ച കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയതായിട്ടാണ് വിവരം. ഞായറാഴ്ച പരീക്കര്‍ മരണമടഞ്ഞതിന്റെ വാര്‍ത്ത പുറത്തു വന്നതിന് തൊട്ടു പിന്നാലെ കോണ്‍ഗ്രസ് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം ഉന്നയിച്ചു കൊണ്ടു കത്തു നല്‍കി.

മനോഹര്‍ പരീക്കര്‍ മരണമടഞ്ഞതോടെ ഗോവന്‍ നിയമസഭയില്‍ ബിജെപി അംഗങ്ങളുടെ എണ്ണം 12 ആയി കുറഞ്ഞതോടെയാണ് കോണ്‍ഗ്രസ് രംഗത്ത് വന്നത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ ഒപ്പിട്ട കത്ത് ഞായറാഴ്ച വൈകിട്ട് തന്നെ സിന്‍ഹയുടെ ഓഫീസില്‍ എത്തി. ബിജെപിയുടെ സഖ്യത്തെ നയിച്ചിരുന്നത് മനോഹര്‍ പരീക്കറാണെന്നും അദ്ദേഹം മരിച്ചതോടെ സഖ്യവും മുന്നണിയും ഇല്ലാതാകുകയും ചെയ്തിരിക്കുന്ന അവസ്ഥ വന്നതായും കത്തില്‍ കാവ്‌ലേക്കര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസിനെ ക്ഷണിക്കാനും ആവശ്യപ്പെട്ടു.

അതിനിടയില്‍ ഗോവയിലെ രാഷ്ട്രീയ തിരനാടകങ്ങള്‍ക്കും വേഗം കുടുകയാണ്. കഴിഞ്ഞ രാത്രി മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ കാവ്‌ലേക്കറുടെ പനാജിയിലെ വീട്ടിലാണ് താമസിച്ചത്. അതിനിടയില്‍ മാര്‍ഗാവോ എംഎല്‍എ ദിഗംബര്‍ കാമത്ത് സ്ഥാനം രാജി വെച്ച് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി വിവരമുണ്ട്. ഡല്‍ഹിയില്‍ നിന്നും കഴിഞ്ഞ ദിവസം ദബോളിം വിമാനത്താവളത്തില്‍ എത്തിയ കാമത്ത് ഡല്‍ഹി സന്ദര്‍ശനം മൂന്ന് ദിവസം മുമ്പ് തീരുമാനിച്ചിരുന്നതാണെന്നും അല്ലാതെ മറ്റു വ്യാഖ്യാനങ്ങളൊന്നും വേണ്ടെന്നും പറഞ്ഞു.

നേരത്തേ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 14 സീറ്റ് കിട്ടിയിരുന്നെങ്കിലും ഗോവ ഫോര്‍വേഡ് പാര്‍ട്ടി, സ്വതന്ത്രന്മാര്‍ മഹാരാഷ്ട്രാവാദി ഗോമാന്തക് പാര്‍ട്ടി മൂന്ന് സ്വതന്ത്രന്മാര്‍ എന്നിവരുടെ പിന്തുണയില്‍ ബിജെപി മന്ത്രിസഭയുണ്ടാക്കുകയായിരുന്നു. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നീക്കം ദ്രുതഗതിയില്‍ ബിജെപിയും നടത്തുന്നുണ്ട്. നിതിന്‍ ഗഡ്ക്കരി അടക്കമുള്ളവരുമായി ​ബിജെപി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഇന്നു തന്നെ മിക്കവാറും ഗോവയില്‍ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം.



from mangalam.com https://ift.tt/2FdhFPf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages