കൊല്ലം: ക്ഷേത്രങ്ങളിലെല്ലാം ഉത്സവങ്ങളുടെ കാലമാണ്. ഇക്കൂട്ടത്തില്‍ ഒട്ടേറെ വിചിത്രമായ ആചാരങ്ങള്‍ നിലനില്‍ക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. അത്തരത്തില്‍ ആചാരങ്ങള്‍ നടക്കുന്ന കൊല്ലം ജില്ലയിലെ പ്രശസ്തമായ ക്ഷേത്രമാണ് പോരുവഴി മലനട ദുര്യോധന ക്ഷേത്രം. ഇന്ത്യയിലെ തന്നെ ഏക ദുര്യോധന ക്ഷേത്രമാണിത്. ഇത്തവണ കള്ളിനു പകരം ഒരു ഭക്തന്‍ സമര്‍പ്പിച്ചിരിക്കുന്നത് 101 കുപ്പി ഓള്‍ഡ് മങ്ക് റം ആണ്. മാര്‍ച്ച് ഒന്നിനു കൊടിയേറ്റ് നടന്ന ദിവസമാണ് പ്രവാസി മലയാളി 101 കുപ്പി ഓള്‍ഡ് മങ്ക് റം അമ്പലത്തില്‍ വഴിപാടായി സമര്‍പ്പിച്ചത്. മാര്‍ച്ച് 22നു നടക്കുന്ന മലനട ദുര്യോധന ക്ഷേത്രത്തിലെ ഉത്സവത്തിനു മുന്നോടിയായി കിട്ടിയ നടവരവില്‍ ഏറ്റവും ശ്രദ്ധേയമായത് മദ്യക്കുപ്പികളാണ്.
ഇവിടെ കൗരവരില്‍ ദുര്യോധനന്‍ മുതല്‍ ദുശ്ശള വരെ 101 പേര്‍ക്കും മലനട ഗ്രാമത്തില്‍ പലയിടങ്ങളിലായി ക്ഷേത്രങ്ങള്‍ ഉണ്ട്. ഈ 101 പാര്‍ക്കായാണ് 101 കുപ്പി റം കാഴ്ചവെയ്ക്കുന്നത്. പാണ്ഡവരെ ഇല്ലാതാക്കാന്‍ ഇറങ്ങി തിരിച്ച ദുര്യോധനനു മലനടയിലെത്തിയപ്പോള്‍ ദഹം തോന്നി. വെള്ളം ചോദിച്ചപ്പോള്‍ വീട്ടുകാരി കള്ളാണു നല്‍കിയത് എന്നാണ് ഐതിഹ്യം. ഇതിന്റെ സ്മരണയ്ക്കായാണ് ഇത്തവണ ഓള്‍ഡ് മങ്ക് റം ക്ഷേത്രത്തിനു നല്‍കിയത്.
മലനട ദുര്യോധന ക്ഷേത്രത്തില്‍ നേര്‍ച്ചയായി 101 കുപ്പി ഓള്‍ഡ് മങ്ക് കിട്ടിയ കാര്യം നാട്ടുകാരനായ ദീപു കിരണ്‍ ചിത്രം സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെ സംഭവം വൈറലായി. കാലങ്ങളായുള്ള ആചാരമാണ് അതിനാല്‍ തന്നെ അത് തെറ്റിക്കരുതെന്ന കാര്യത്തില്‍ നാട്ടുകാര്‍ എല്ലാവരും ഒറ്റക്കെട്ടാണ്.
from mangalam.com https://ift.tt/2THN2Mc
via IFTTT
No comments:
Post a Comment