ജെയ്‌സാല്‍മര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ വാതുവെയ്പ്പ് വിപണിയിലും പ്രിയം ബിജെപിയുടെ എന്‍ഡിഎയ്ക്ക്. രാജസ്ഥാന്‍ ജോധ്പൂരിലെ ഫാലോഡിയിലെ സട്ടാ മാര്‍ക്കറ്റില്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന വാദത്തിന് തന്നെ പ്രിയം. ബിജെപി തനിച്ച് 250 സീറ്റുകള്‍ നേടുമ്പോള്‍ എന്‍ഡിഎ 300 മുതല്‍ 310 സീറ്റുകള്‍ വരെ നേടുമെന്നാണ് വിവരം.
ലോക്‌സഭാസീറ്റുകള്‍ 25 വരുന്ന രാജസ്ഥാനില്‍ ബിജെപി 18-20 സീറ്റുകള്‍ നേടുമെന്നാണ് സട്ടാ മാര്‍ക്കറ്റിലെ പ്രവചനം. പുല്‍വാമാ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ബലാക്കോട്ടേയില്‍ നടത്തിയ വ്യോമാക്രമണം വോട്ടര്‍മാര്‍ക്ക് ഇടയില്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വ്യോമാക്രമണ സംഭവത്തോടെ മോഡി കൂടുതല്‍ കരുത്തനായി മാറിയിട്ടുണ്ടെന്നും വിലയിരുത്തുന്നു.
വ്യോമാക്രമണത്തിന് മുമ്പ് തന്നെ എന്‍ഡിഎയ്ക്ക് 280 സീറ്റുകള്‍ നേടുമെന്നും ബിജെപി 200 ന് മുകളില്‍ പോകുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. വ്യോമാക്രമണം കഴിഞ്ഞതോടെ വോട്ടര്‍മാരുടെ വികാരം കൂടിയെന്നും പറയുന്നു. പുറത്തുവന്ന അഭിപ്രായ സര്‍വേകളും കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരിക്കുന്നത് ബിജെപിയ്ക്കാണ്. അതേസമയം തന്നെ കൂട്ടുകക്ഷി മന്ത്രിസഭയ്ക്കും സാധ്യത പറയുന്നുണ്ട്.
from mangalam.com https://ift.tt/2FdhGmh
via IFTTT
No comments:
Post a Comment