'പ്രിയ അനുജന്‍ ഡീന് ആശംസകള്‍'; 'ഹൃദയം നിറഞ്ഞ' കുറിപ്പുമായി ഗ്രൂപ്പ് പോര് മറന്ന് ജോസഫ് വാഴയ്ക്കന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 18, 2019

'പ്രിയ അനുജന്‍ ഡീന് ആശംസകള്‍'; 'ഹൃദയം നിറഞ്ഞ' കുറിപ്പുമായി ഗ്രൂപ്പ് പോര് മറന്ന് ജോസഫ് വാഴയ്ക്കന്‍

ഇടുക്കിയില്‍ കഴിഞ്ഞ തവണ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഡീന്‍ കുര്യാക്കോസിന് തന്നെ തെരഞ്ഞെടുപ്പില്‍ ഒരവസരം കൂടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇടുക്കി സീറ്റിനായി കൊതിച്ച പലരെയും മറികടന്നാണ് ഡീനിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചത്. ഇടുക്കി സീറ്റിനായുള്ള സ്ഥാനാര്‍ത്ഥി ചര്‍്ച്ചയില്‍ മുഴങ്ങി കേട്ട ശ്രദ്ധേയമായ പേരുകളില്‍ ഒന്നായിരുന്നു ജോസഫ് വാഴയ്ക്കന്റേത്. ഇതിനു പുറമേ പി.ജെ ജോസഫ് സീറ്റ് തര്‍ക്കത്തിലും ഇടുക്കി സീറ്റ് ഇടം പിടിച്ചിരുന്നു. ഒടുവില്‍ ഇടുക്കിയില്‍ ഡീന് തന്നെ ഒരവസരം കൂടി നല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. ഇടുക്കിയില്‍ ഉയര്‍ന്നു കേട്ട ജോസഫ് വാഴയ്ക്കന്‍ ഇപ്പോള്‍ ഗ്രൂപ്പ് പോര് മറന്ന് ഡീനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രിയ അനുജന്‍ ഡീനിന് ആശംസകളുമായാണ് ജോസഫ് വാഴയ്ക്കന്‍ എത്തിയത്. ഗ്രൂപ്പ് പോരുകള്‍ മറന്ന് വിജയാശംസകള്‍ നേരുന്ന ജോസഫ് വാഴയ്ക്കന്‍ അണികള്‍ക്ക് മാതൃകയായിരിക്കുകയാണ്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

പ്രിയപ്പെട്ട ജനാധിപത്യ വിശ്വാസികളെ,

രാജ്യം വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇന്ത്യ എന്ന ജനാധിപത്യ രാജ്യം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന പൊതു തെരഞ്ഞെടുപ്പാണ് കടന്നുവരുന്നത്. മറ്റേതു രാഷ്ര്ടീയ പാര്‍ട്ടിയേക്കാളും ഈ രാജ്യത്തെ സംഘപരിവാര്‍ ഭരണത്തില്‍ നിന്ന് രക്ഷപ്പെടുത്തേണ്ടത് കോണ്‍ഗ്രസിന്റെ ബാധ്യതയാണ്. കാരണം ഈ രാജ്യത്തെ ഒരു ജനാധിപത്യ മതേതര രാഷ്ര്ടമാക്കിയത് കോണ്‍ഗ്രസാണ്. കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധി ഓരോ ഇന്ത്യക്കാരന്റെയും അസ്ഥിത്വം കാത്തുസൂക്ഷിക്കാന്‍ വേണ്ടിയുള്ള യുദ്ധത്തിലാണ്. പരാജയപ്പെട്ടാല്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമായി ഒന്നും നഷ്ടപ്പെടാനില്ല. കോണ്‍ഗ്രസിനു മാത്രമായി ഒന്നും നഷ്ടപ്പെടാനില്ല.
നഷ്ടപ്പെടുന്നത് രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളാണ്. സ്വാതന്ത്യം ആണ്. അതുകൊണ്ട് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു കൂടാ, തളര്‍ന്നു കൂടാ. കോണ്‍ഗ്രസിനുള്ള, യുഡിഎഫിനുള്ള ഓരോ വോട്ടും ഈ രാജ്യത്തിന്റെ നിലനില്‍പ്പിനുള്ള ഇന്ധനമാകും. ഇടുക്കിയെന്ന യുഡിഎഫിന്റെ, കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയില്‍ ഇടുക്കി ജനത ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കും. ഭൂമാഫിയയുടെയും, കയ്യേറ്റക്കാരുടെയും ശബ്ദമാകുന്ന ജനപ്രതിനിധിയല്ല ഇടുക്കിക്ക് വേണ്ടത്. രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി പാര്‍ലമെന്റില്‍ കൈ ഉയര്‍ത്തുന്ന എംപിയാണ് നാടിനു വേണ്ടത്. ഇനിയുള്ള ഓരോ രാവും പകലും കോണ്‍ഗ്രസുകാര്‍ക്ക് ഉറക്കമില്ലാത്ത ദിനങ്ങളാണ്. അന്ന് വെള്ളക്കാരില്‍ നിന്നാണെങ്കില്‍ ഇന്ന് സംഘപരിവാറില്‍ നിന്ന് ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്യം വാങ്ങി നല്‍കേണ്ട ചരിത്രധൗത്യത്തിനായി ഓരോ കോണ്‍ഗ്രസുകാരും ഒരുമിച്ച് നിന്ന്, ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ വിയര്‍പ്പൊഴുക്കും. ഇന്ത്യ തോല്‍ക്കില്ല, രാഹുല്‍ തോല്‍ക്കില്ല.

പ്രിയ അനുജന് ഡീന്‍ കുര്യാക്കോസിന് ഹൃദയം നിറഞ്ഞ ആശംസകള്‍



from mangalam.com https://ift.tt/2TLTjGq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages