അക്കീരമന്‍ ഭട്ടതിരിപ്പാട് ബി.ഡി.ജെ.എസ്. വിടുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

അക്കീരമന്‍ ഭട്ടതിരിപ്പാട് ബി.ഡി.ജെ.എസ്. വിടുന്നു

തൃശ്ശൂർ: ബി.ഡി.ജെ.എസ്. വൈസ് പ്രസിഡന്റ് അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് പാർട്ടി വിടുന്നു. യോഗക്ഷേമസഭാ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് സഭാ മുൻ പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് സൂചന. പാർട്ടി രൂപവത്കരണം മുതൽ നേതൃതലത്തിൽ സജീവമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥിയായി തിരുവല്ലയിൽ മത്സരിച്ച ഇദ്ദേഹം 31,439 വോട്ട് നേടിയിരുന്നു. മൂന്നുമാസമായി പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന അക്കീരമൻ, തിരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ചചെയ്യാൻ കൂടിയ നേതൃയോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയ ചൂഴാൽ നിർമലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ബി.ഡി.ജെ.എസ്. വിട്ട് പുതിയ പാർട്ടിയുണ്ടാക്കിയതിനു പിന്നാലെയാണ് വൈസ് പ്രസിഡന്റും പാർട്ടി വിടുന്നത്.എസ്.എൻ.ഡി.പി.യോഗ ഭാരവാഹികളുമായി ശബരിമല വിഷയത്തിലുണ്ടായ അകൽച്ചയും പാർട്ടി വിടാനുള്ള കാരണമായതായാണ് സൂചന. content highlights:akkeraman bhattathiripad, bdjs,yogashekhama sabha


from mathrubhumi.latestnews.rssfeed https://ift.tt/2Hk12nV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages