തൃപ്രയാർ: കോൺഗ്രസ് അധികാരത്തിലെത്തിയാൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മന്ത്രാലയം രൂപവത്കരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തൃപ്രയാറിൽ നടന്ന ദേശീയ ഫിഷർമെൻ പാർലമെന്റിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. പ്രത്യേക മന്ത്രാലയം വരുന്നതോടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് രാഹുൽ പറഞ്ഞു. നിസ്വാർഥ സേവനം ചെയ്യുന്നവരാണ് മത്സ്യത്തൊഴിലാളികൾ. അവരെ മോദി സർക്കാർ അവഗണിക്കുകയാണ്. മോദിയെ പോലെ കപട വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല. നടപ്പാക്കുന്ന കാര്യങ്ങൾ മാത്രമേ ഞാൻ പറയാറുള്ളൂവെന്നും രാഹുൽ പറഞ്ഞു. ഇന്ത്യക്ക് ആവശ്യമുള്ള സമയത്തൊക്കെ നിങ്ങൾ മത്സ്യത്തൊഴിലാളികളുണ്ട്. പക്ഷേ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ആരുമില്ല എന്നതാണ് സ്ഥിതിയെന്നും രാഹുൽ പറഞ്ഞു. Content highlights; fisheries ministry if congress in power, rahul gandhi, fisherman parliament
from mathrubhumi.latestnews.rssfeed https://ift.tt/2UzdELG
via
IFTTT
No comments:
Post a Comment