നിങ്ങളുടെ പ്രപിതാമഹന്‍ നെഹ്‌റു കാരണമല്ലേ ചൈന യു.എന്‍ രക്ഷാസമിതിയില്‍ എത്തിയത്? രാഹുലിന് ചുട്ട മറുപടി നല്‍കി ബി.ജെ.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

നിങ്ങളുടെ പ്രപിതാമഹന്‍ നെഹ്‌റു കാരണമല്ലേ ചൈന യു.എന്‍ രക്ഷാസമിതിയില്‍ എത്തിയത്? രാഹുലിന് ചുട്ട മറുപടി നല്‍കി ബി.ജെ.പി

ന്യൂഡല്‍ഹി: മസൂദ് അസര്‍ വിഷയത്തില്‍ ഇന്ത്യയുടെ താല്‍പര്യത്തിനെതിരെ ചൈന സ്വീകരിച്ച നിലപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ദുര്‍ബലനെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസിനും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കും ചുട്ട മറുപടി നല്‍കി ബി.ജെ.പി. 'രാഹുല്‍, താങ്കളുടെ പ്രപിതാമഹന്‍ നെഹ്‌റു സമ്മാനിച്ചില്ലായിരുന്നുവെങ്കില്‍ ചൈന യു.എന്‍ രക്ഷാസമിതിയില്‍ ഉണ്ടാകുമായിരുന്നില്ല'. ബി.ജെ.പി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറ്റപ്പെടുത്തുന്നു.

നിങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള എല്ലാ നാശത്തിന്റെയും അനുഭവിക്കുന്നത് ഇന്ത്യയാണ്. ഭീകരര്‍ക്കെതിരായ പോരാട്ടം ഇന്ത്യ വിജയിക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പാണ്. ചൈനീസ് പ്രതിനിധികളെ നിങ്ങള്‍ രഹസ്യമായി സന്ദര്‍ശിക്കുന്നത് മറക്കണ്ട്. മോഡിയെ വെറുതെ വിടുക. നിങ്ങളുടെ പ്രപിതാമഹന്‍ ഇന്ത്യയുടെ ചെലവില്‍ സമ്മാനിച്ചതുകൊണ്ടാണ് ചൈന യു.എന്‍ രക്ഷാസമിതിയില്‍ ഇരിക്കുന്നത്.-ബി.ജെ.പി തിരിച്ചടിച്ചു.

ദുര്‍ബലനായ മോഡിക്ക് ഷി ജിങ് പിന്നിനെ ഭയമാണെന്നും ഗുജറാത്തില്‍ ഷിയുമൊത്ത് ഊഞ്ഞാലുടകയും ഡല്‍ഹിയില്‍ ഷിയെ കെട്ടിപ്പിടിക്കുകയും ചൈനയില്‍ കുമ്പിടുകയും ചെയ്യുന്നതാണ് മോഡിയുടെ നയതന്ത്രമെന്ന് രാഹുല്‍ രാവിലെ പരിഹസിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് ബി.ജെ.പി രംഗത്തെത്തിയത്.



from mangalam.com https://ift.tt/2T0CTVH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages