ലണ്ടന്‍: വസ്ത്രധാരണം മോശമെന്ന് പറഞ്ഞ് യാത്രക്കാരിയെ വിമാനത്തില്‍ കയറ്റുന്നതില്‍ നിന്നും എയര്‍ലൈന്‍സ് ജീവനക്കാര്‍ വിലക്കിയതായി പരാതി. ലണ്ടനിലെ ബര്‍മിംഗ്ഹാമിലാണ് സംഭവം ഉണ്ടായത്. ബിര്‍മിംഗ്ഹാമില്‍നിന്ന് കാനറി ദ്വീപിലേക്കു പോകാന്‍ വിമാനത്തില്‍ കയറിയ എമിലി ഒ'കോണര്‍ക്കാണ് ജീവനക്കാരില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.
സ്പെഗറ്റി സ്ട്രാപ്പുള്ള ക്രോപ്പ്ഡ് ടോപ്പും ഹൈവെയ്സ്റ്റ് പാന്റ്‌സുമായിരുന്നു എമിലി ധരിച്ചിരുന്നത്. വിമാനത്താവളത്തിലെ സുരക്ഷാപരിശോധന കഴിഞ്ഞു വിമാനത്തില്‍ കയറാനെത്തിയപ്പോള്‍ ജീവനക്കാര്‍ എമിലിയെ തടയുകയായിരുന്നു. വേറെ വസ്ത്രം ധരിച്ചില്ലെങ്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്. ശരീരഭാഗങ്ങള്‍ കാണാവുന്ന വിധത്തില്‍ വസ്ത്രധാരണം നടത്തിയതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.
എന്നാല്‍, തനിക്കു കുറച്ചു പിന്നിലായി ഒരു പുരുഷന്‍ ഷോര്‍ട്‌സും വെസ്റ്റ് ടോപ്പും ധരിച്ചിരിപ്പുണ്ടായിരുന്നു. അയാളുടെ വസ്ത്രധാരണത്തെക്കുറിച്ച് ജീവനക്കാര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് എമിലി പറയുന്നു. സഹയാത്രികയായ മറ്റോരാള്‍ വസ്ത്രധാരണത്തെ മോശമായി പറഞ്ഞു. ഇതിനോട് ജീവനക്കാര്‍ പ്രതികരിച്ചില്ല. തര്‍ക്കം രൂക്ഷമായതോടെ എമിലിയുടെ ബന്ധു ഒരു ജാക്കറ്റ് നല്‍കി. ജാക്കറ്റ് ധരിച്ചിട്ടേ വിമാനത്തില്‍ കയറ്റു എന്ന നിലപാടിലായിരുന്നു ജീവനക്കാര്‍.
തന്റെ ജീവിതത്തിലെ ഏറ്റവും ലൈംഗിക ചുവയുള്ള, സ്ത്രീവിരുദ്ധമായ, ലജ്ജാകരമായ അനുഭവമാണു വിമാനക്കമ്പനി ജീവനക്കാരായ ആ നാലുപേരില്‍നിന്ന് ഉണ്ടായതെന്നും എമിലി പറഞ്ഞു. അതേസമയം, സംഭവത്തില്‍ ജീവനക്കാരുടെ പെരുമാറ്റത്തില്‍ ക്ഷമ ചോദിച്ച് തോമസ് കുക്ക് എയര്‍ലൈന്‍ അധികൃതര്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും എമിലിയോട് മാപ്പ് പറയുന്നെന്നും കമ്പനി വ്യക്തമാക്കി.
from mangalam.com https://ift.tt/2XWJDYf
via IFTTT
No comments:
Post a Comment