ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമം ചൈന വീണ്ടും പരാജയപ്പെടുത്തിയ സംഭവത്തിന്റെ പേരിൽ ആരോപണ പ്രത്യാരോപണം തുടരുന്നു വിഷയത്തിൽ മോദിയെ രൂക്ഷമായി കടന്നാക്രമിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബി.ജെ.പി രംഗത്തെത്തി.ഇന്ത്യയുടെ ചെലവിൽ ചൈനക്ക് ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം നൽകിയത് രാഹുലിന്റെ മുതു മുത്തച്ഛനാണെന്ന്ബി.ജെ.പി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ചെലവിൽ താങ്കളുടെമുതു മുത്തച്ഛൻ ചൈനയ്ക്ക് ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം സമ്മാനിച്ചില്ലായിരുന്നുവെങ്കിൽ അവർഅവിടെ ഉണ്ടാകുമായിരുന്നില്ല. താങ്കളുടെ കുടുംബം ചെയ്ത തെറ്റുകൾ തിരുത്തുകയാണ് രാജ്യം. ഭീകരവാദത്തിന് എതിരായ പോരാട്ടത്തിൽ ഇന്ത്യ വിജയിക്കും. അക്കാര്യംമോദിക്ക് വിട്ടേക്കുക. താങ്കൾചൈനീസ് സ്ഥാനപതിമാരുമായി നടത്തുന്ന രഹസ്യ സൗഹൃദം തുടർന്നോളു- ബി.ജെ.പി ട്വീറ്റ് ചെയ്തു. China wouldnt be in UNSC had your great grandfather not gifted it to them at India's cost. India is undoing all mistakes of your family. Be assured that India will win the fight against terror. Leave it to PM Modi while you keep cosying up with the Chinese envoys secretly. https://t.co/lAyp12CXBD — BJP (@BJP4India) March 14, 2019 ദുർബലനായ മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങിനെ ഭയമാണെന്നായിരുന്നു നേരത്തെ രാഹുൽ പരിഹസിച്ചത്. ചൈന ഇന്ത്യക്കെതിരെ നീങ്ങുമ്പോൾ ഒരു വാക്കും പോലും മോദി ഉരിയാടിയില്ല. ഷീ ജിങ് പിങിനോടൊപ്പം ഗുജറാത്തിൽ ഊഞ്ഞാലാടുന്നതും അദ്ദേഹത്തെ ഡൽഹിയിൽ വെച്ച് ആലിംഗനം ചെയ്യുന്നതും ചൈനയിലെത്തി നമസ്ക്കരിക്കുന്നതുമാണ് മോദിയുടെ ചൈനീസ് നയതന്ത്രമെന്നും രാഹുൽ പരിഹസിച്ചിരുന്നു. content highlights:BJP On Rahul Gandhis "Modi Scared Of Xi" Dig
from mathrubhumi.latestnews.rssfeed https://ift.tt/2u8NW4W
via
IFTTT
No comments:
Post a Comment