കോട്ടയം: കേരള കോൺഗ്രസിന് രണ്ട് സീറ്റ് കിട്ടിയാൽ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. ഇടുക്കി സീറ്റ് കിട്ടിയാൽ പി.ജെ ജേസഫ് മത്സരിക്കും. കോട്ടയം സീറ്റിൽ ചാഴിക്കാടൻ പ്രചരണവുമായി മുന്നോട്ട് പോകുകയാണെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പി.ജെ ജോസഫിന് കോട്ടയത്ത് സീറ്റ് നൽകാനായി കോൺഗ്രസ് ഇടപെട്ടതായി അറിയില്ല. നിലവിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയെ തീരുമാനിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡ് ഒരു തരത്തിലുള്ള അതൃപ്തിയും കേരള കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ യു.ഡി.എഫ് എല്ലാ സീറ്റുകളും വിജയിക്കുന്ന സാഹചര്യമാണ്. ഒരു സീറ്റിലും പരാജയഭീതിയില്ല. സ്വാഭാവികമായി ഉണ്ടാവുന്ന ചർച്ചകളാണ് ഇപ്പോഴുള്ളത്. കൃത്യമായ ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് കോട്ടയം സീറ്റിൽ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടുള്ളത്. വിഷയത്തിൽ ഇടപെടാനുള്ള അവകാശം കോൺഗ്രസിനുണ്ട്. കോട്ടയത്ത് പരാജയപ്പെടും എന്ന കാര്യം പി.ജെ ജോസഫ് പറഞ്ഞിട്ടില്ല. പി.ജെ ജോസഫിനെ മാറ്റി നിർത്തിയിട്ടില്ല. അണികളുടെ കൂടെ വികാരം പരിഗണിക്കാതെ തീരുമാനം എടുക്കാൻ കഴിയില്ലെന്നും റോഷി അഗസ്റ്റിന് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. content highlights:Roshy Augustine,Kerala Congress, PJ Joseph, KM Mani, Kottayam
from mathrubhumi.latestnews.rssfeed https://ift.tt/2Hl9SCt
via
IFTTT
No comments:
Post a Comment