മുംബൈ: ആറു ലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന മൂന്നാമത്തെ കമ്പനിയായി എച്ച്ഡിഎഫ്സി ബാങ്ക്. ബുധനാഴ്ചയിലെ റാലിയിലാണ് ബാങ്കിന്റെ വിപണിമൂല്യം കുതിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ് കൺസൾട്ടൻസി സർവീസസ് എന്നിവയാണ് എച്ച്ഡിഎഫിസിക്ക് മുന്നിലുള്ളത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി തുടർച്ചയായി മൂന്നുദിവസം നീണ്ട റാലിയിലാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വില കുതിച്ചത്. എക്കാലത്തെയും ഉയർന്ന നിലവാരമായ 2226ലെത്തി ഓഹരി വില. 2,233 വരെ ഓഹരി വില ഉയരുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയിലെ വ്യാപാരത്തിൽ ഓഹരി വില 2247.50 രൂപവരെ ഉയർന്നിരുന്നു. ഒരുവർഷത്തിനിടെ ബാങ്കിന്റെ ഓഹരി വിലയിലുണ്ടായ കുതിപ്പ് 19.7 ശതമാനമാണ്. അതേസമയം, ബാങ്ക് നിഫ്റ്റി സൂചിക 16.2ശതമാനംമാത്രമാണ് ഉയർന്നത്. ബാങ്കിന്റെ ഓഹരി വില ഇപ്പോഴത്തെ നിലവാരത്തിൽനിന്ന് 2,492 രൂപയിലേയ്ക്ക് ഉയരുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. HDFC Bank becomes 3rd company to cross Rs 6 lakh crore m-cap
from mathrubhumi.latestnews.rssfeed https://ift.tt/2CeYCmX
via
IFTTT
No comments:
Post a Comment