തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ല; പാകിസ്താന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിലാവൽ ഭൂട്ടോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ല; പാകിസ്താന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിലാവൽ ഭൂട്ടോ

ഇസ്ലാമബാദ്: തന്റെ മാതാവിനെയും പിതാവിനെയും ശിക്ഷിച്ച പാകിസ്താൻ സർക്കാർ വിദേശ രാജ്യത്ത് ആക്രമങ്ങൾ അഴിച്ചു വിടുകയും കുട്ടികളെ കൊല്ലുകയും ചെയ്ത സംഘങ്ങൾക്ക് നേരെ നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായി ബിലാവൽ ഭൂട്ടോ സർദാരി. പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും മുൻ പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെയും പുത്രനാണ് ബിലാവൽ. പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാനും പ്രതിപക്ഷ നേതാവും കൂടിയാണ് അദ്ദേഹം. പാകിസ്താൻ താവളമാക്കിയിരിക്കുന്നതീവ്രവാദികൾക്കെങ്ങനെയാണ് മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ സാധിക്കുന്നതെന്ന്പാകിസ്താനിലെസർക്കാരിനെ കുറ്റപ്പെടുത്തി ബിലാവൽ സംസാരിച്ചു.സിന്ധ്അസംബ്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബിലാവൽ "മൂന്ന് തവണ രാജ്യം തിരഞ്ഞടുത്ത പ്രധാനമന്ത്രിയെ സർക്കാർജയിലിലിട്ടു. പക്ഷെ നിരോധിത സംഘടനകൾ നിരന്തരം അക്രമണങ്ങൾ പാകിസ്താൻ മണ്ണിലും മറ്റു രാജ്യങ്ങളിലും അഴിച്ചു വിടുകയാണ്,ഇതെന്ത് വിരോധാഭാസമാണ്", ബിലാവൽ ഭൂട്ടോ സർദാരി കുറ്റപ്പെടുത്തി. ഇമ്രാൻഖാന്റെ തെഹ്റിക് ഇൻസാഫ് പാർട്ടിയിൽ നിന്ന് ചുരുങ്ങിയത് മൂന്ന് മന്ത്രിമാർക്കെങ്കിലും നിരോധിത സംഘടനകളുമായി ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. content highlights:Bilawal Bhutto blasts Pakistan govt


from mathrubhumi.latestnews.rssfeed https://ift.tt/2HsBAN7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages