കോഴിക്കോട്: വയനാട് മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുന്നത് ചിലരെ ഭയപ്പെടുത്തുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുലിന്റെവരവ് തടയാന്‍ ഒരു പാര്‍ട്ടി ഡല്‍ഹിയില്‍ അന്തര്‍ നാടകങ്ങള്‍ നടത്തി. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണനും അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്. വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. രാഹുല്‍ ഗാന്ധി വരുമെന്ന് തന്നെയാണ് പ്രതീക്ഷ. സ്ഥാനാര്‍ത്ഥി വൈകുന്നത് വിജയസാധ്യതയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി നടത്തിയ പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരത്തിന് എത്തുമെന്ന വാര്‍ത്ത പരനന്‌തോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ വലിയ ആവേശത്തിലായിരുന്നു. എന്നല്‍ രാഹുലിന്റെ വരവ് വൈകുന്നതും നേരത്തെ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്ന ടി.സിദ്ധിഖിന് പ്രചാരണത്തില്‍ നിന്ന് പിന്മാറിയതും പ്രവര്‍ത്തകര്‍ക്ക് വലിയ നിരാശയാണ് നല്‍കിയത്. വടകരയിലും ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍ഡിന് കഴിഞ്ഞിട്ടില്ല. വടക്കന്‍ ജില്ലകളില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയില്‍ സി.പി.എം ഇതിനകം പ്രചാരണവുമായി ഏറെ മുന്നിലെത്തി. സ്ഥാനാര്‍ത്ഥിയാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ധാരണ ലഭിച്ചതോടെ ഇവിടെ കെ.മുരളീധരനും പ്രചാരണം ഊര്‍ജിതമാക്കി.
വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതമായി നീളുന്നതില്‍ യു.ഡി.എഫ് ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. നഷ്ടപ്പെടുന്ന ദിനങ്ങള്‍ തിരിച്ചുപിടിക്കാനാവില്ലെന്നാണ് ലീഗിന്റെ നിലപാട്. രാഹുല്‍ വയനാട്ടില്‍ എത്തുന്നതിനെ സി.പി.എം ശക്തമായി എതിര്‍ക്കുകയാണ്. ജെ.ഡി.എസും എന്‍.സി.പിയും എതിര്‍പ്പ് അറിയിച്ചതോടെ രാഹുല്‍ ഒരു നിലപാട് എടുക്കാനാകാതെ കുഴങ്ങി.
from mangalam.com https://ift.tt/2YwdIxY
via IFTTT
No comments:
Post a Comment