രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദമേറ്റ കുട്ടിയുടെ ശ്വാസകോശവും തകരാറില്‍; തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്നു; കുട്ടിയുടെ നില കൂടുതല്‍ സങ്കീര്‍ണമാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദമേറ്റ കുട്ടിയുടെ ശ്വാസകോശവും തകരാറില്‍; തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്നു; കുട്ടിയുടെ നില കൂടുതല്‍ സങ്കീര്‍ണമാകുന്നു

തൊടുപുഴ: രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴാം ക്ലാസുകാരന്റെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഇന്നലെ ആശുപത്രിയില്‍ എത്തുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ആശങ്കാജനകമായ സ്ഥിതിയിലേക്ക് ആരോഗ്യനില എത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ശരീരത്തിലാകമാനും മര്‍ദ്ദനത്തില്‍ മുറിവേറ്റിട്ടുണ്ട്. ശ്വാസകോശവും തകരാറിലാണ്. കാഴ്ചശക്തിയും നഷ്ടമായി. എന്നാല്‍ വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടില്ല. 24 മണിക്കൂറിനുശേഷമേ കുട്ടിയുടെ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയൂവെന്ന് ചികിത്സ നടത്തുന്ന കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ സംസാരിക്കാനോ ശ്വാസം എടുക്കാനോ കഴിയാത്ത സ്ഥിതിയില്‍ ആയിരുന്നു. പരിശോധനയില്‍ തലയോട്ടിയില്‍ ഗുരുതരമായ പരുക്കേറ്റതായി കണ്ടിരുന്നു. ഇതേതുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു. ഈ മുറിവിലൂടെ രക്തം ഒലിച്ചിറങ്ങുന്ന നിലയിലായിരുന്നു. ഇന്ന് കുട്ടിയെ വീണ്ടും സ്‌കാനിംഗിന് വിധേയമാക്കി. തലയ്ക്കുള്ളിലെ രക്തസ്രാവം കുറഞ്ഞിട്ടില്ലെന്നാണ് കണ്ടെത്തല്‍.

അതിനിടെ, അമ്മയുടെ ഈ സുഹൃത്ത് മൂന്നര വയസ്സുള്ള ഇളയ കുട്ടിയേയും ക്രൂരമായി ആക്രമിച്ചിരുന്നു. ഈ കുട്ടിയുടെ താടിയെല്ലിനു പരുക്കുണ്ട്. പല്ലുകള്‍ നഷ്ടപ്പെട്ടു. കുട്ടികളുടെ അമ്മയേയും ആക്രമിച്ചു. ഇവരുടെ കണ്ണിനു താഴെ തടിച്ചുവീര്‍ത്ത നിലയിലാണ്. ആയുധം കാട്ടി ഭീഷണിപ്പെടുത്തിയാണ് മര്‍ദ്ദിച്ചതെന്നാണ് സൂചന.
കുട്ടിയുടെ അമ്മയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കുട്ടിയ്‌ക്കൊപ്പം ആശുപത്രിയില്‍ ആയതിനാലാണ് ഇവരുടെ ചോദ്യം ചെയ്യല്‍ വൈകുന്നത്. ഇവര്‍ക്കൊപ്പം അകന്ന ചില ബന്ധുക്കളും മാത്രമാണുള്ളത്.

തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശിയാണ് കുട്ടികളുടെ അമ്മ. ഇവരെ തിരുവനന്തപുരത്തേക്കായിരുന്നു വിവാഹം ചെയ്ത് അയച്ചിരുന്നത്. ഏഴു മാസം മുന്‍പ് ഇവരുടെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരണമടഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് ഭര്‍ത്താവിന്റെ ബന്ധുകൂടിയായ യുവാവ് ഇവര്‍ക്കൊപ്പം താമസമാക്കിയത്. ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും സൂചനയുണ്ട്. ഇയാളുടെ വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികളും ലഹരിമരുന്നുകളും കോടാലി അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

രണ്ടാനച്ഛനെതിരെ കൊലപാതകശ്രമത്തിനും ആയുധം കാട്ടി ഭീഷണിപ്പെടുത്തിയതിനും കുട്ടികള്‍ക്ക് എതിരായ അതിക്രമത്തിനും കേസെടുത്തു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ബുധനാഴ്ച രാത്രിയാണ് കുട്ടികള്‍ ആക്രമണത്തിന് ഇരയായത്.



from mangalam.com https://ift.tt/2Ozmvuz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages