വടകരയില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് ആര്‍എംപി: കൊലയാളി ജയിക്കരുതെന്ന് കെ.കെ രമ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

വടകരയില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് ആര്‍എംപി: കൊലയാളി ജയിക്കരുതെന്ന് കെ.കെ രമ

വടകര: വടകര സീറ്റിൽ മത്സരിക്കാനില്ലെന്ന് ആർഎംപി നേതൃത്വം. യുഡിഎഫ് സ്ഥാനാർത്ഥിക്ക്പിന്തുണ നൽകും, വടകരയിൽ പി ജയരാജന്റെ തോൽവിയാണ് ലക്ഷ്യമെന്നും ആർഎംപി നേതാക്കളായ എൻ വേണുവും കെകെ രമയും മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ ഉൾപ്പെടെ പല കൊലക്കേസുകളിലും പങ്കുള്ള ആളാണ് വടകരയിലെ സിപിഎം സ്ഥാനാർഥി പി ജയരാജൻ. ഒരു കൊലയാളി വടകരയിൽ ജയിച്ചു പോകുന്ന സാഹചര്യം ഉണ്ടാവരുത്. ജയരാജനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുതന്നെയാണ് ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടർമാരും ചെയ്യേണ്ട കാര്യവും. അതിനാലാണ് യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് കെ.കെ രമ പറഞ്ഞു.സംസ്ഥാനത്തെമ്പാടും അക്രമരാഷ്ട്രീയത്തിനെതിരായ പ്രവർത്തനത്തിൽ പങ്കുചേരുമെന്നും രമ കൂട്ടിച്ചേർത്തു. ആർഎംപി രൂപീകരണത്തിനു ശേഷം എല്ലാ തിരഞ്ഞെടുപ്പിലും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ മാത്രം ജയരജന്റെ തോൽവി ഉറപ്പാക്കാൻ യുഡിഎഫിന്റെ പ്രചരണത്തിൽ സജീവമായി പങ്കുചേരുമെന്ന് ആർഎംപി സംസ്ഥാന അധ്യക്ഷൻ എൻ വേണു പറഞ്ഞു. സിപിഎമ്മുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ആർഎംപിയുടെ അവസാന വോട്ടും യുഡിഎഫിന് നൽകുമെന്നും വേണു കൂട്ടിച്ചേർത്തു. Content Highlight:RMPI Supports UDF Candidate in Vadakara, Loksabha Polls, Vadakara


from mathrubhumi.latestnews.rssfeed https://ift.tt/2FenOe2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages