ബി.ജെ.പിയിലേക്ക് പോകാന്‍ കെ.വി തോമസ് ടോം വടക്കനല്ലന്ന് സുധാകരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

ബി.ജെ.പിയിലേക്ക് പോകാന്‍ കെ.വി തോമസ് ടോം വടക്കനല്ലന്ന് സുധാകരന്‍

കണ്ണൂർ: മുതിർന്ന നേതാവ് കെ.വി തോമസിന് സീറ്റ് നൽകാൻ ഉദ്ദേശമില്ലായിരുന്നെങ്കിൽ അത് അദ്ദേഹത്തെ നേരത്തെ അറിയിക്കണമായിരുന്നുവെന്ന് കെ.സുധാകരൻ. അതിലുള്ള മാനസിക പ്രയാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അല്ലാതെ ബി.ജെ.പിയിലേക്ക് പോകാൻ കെ.വി തോമസ് ടോം വടക്കനല്ലന്നും സുധാകരൻ പറഞ്ഞു. സ്ഥാനാർഥിത്വം നിഷേധിച്ചതിനെത്തുടർന്ന് ഇടഞ്ഞു നിൽക്കുന്ന കെ.വി തോമസ് ബി.ജെ.പിയിലേക്ക് പോകും എന്ന രീതിയിലുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ. പാർട്ടിവിട്ട് ബി.ജെ.പി.യിൽ ചേരുമോ എന്ന് മാധ്യമങ്ങൾ തോമസിനോട് ചോദിച്ചപ്പോൾ, ഇല്ലായെന്ന വ്യക്തമായ മറുപടി കെവി തോമസിൽ നിന്ന് ഉണ്ടായില്ല . ഇതേത്തുടർന്നാണ് കെ.വി തോമസിന് ചാഞ്ചാട്ടം എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്. അടുത്തിടെ കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്ക് മാറിയ ടോം വടക്കനാണ് കോ.വി തോമസിനെ ചാടിക്കാൻ ചുക്കാൻ പിടിക്കുന്നതെന്നാണ് സൂചന കെവി തോമസിനെ എറണാകുളത്ത് മത്സരിപ്പിക്കുന്നത് ആലോചിക്കണമെന്നാണ് ബിജെപിക്കകത്ത് ഇതിനോടകം നിർദേശങ്ങൾ വന്നിട്ടുമുണ്ട്. content highlights;k.v thomas, bjp, tom vadakkan, k.sudhakaran,congress,LOKSABHA


from mathrubhumi.latestnews.rssfeed https://ift.tt/2CjMYqX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages