ആന്‍സിയുടെ മൃതദേഹം അവിടെ സംസ്‌കരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ന്യൂസിലന്‍ഡ്: നാട്ടിലെത്തിക്കണമെന്ന് കുടുംബം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

ആന്‍സിയുടെ മൃതദേഹം അവിടെ സംസ്‌കരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ന്യൂസിലന്‍ഡ്: നാട്ടിലെത്തിക്കണമെന്ന് കുടുംബം

തിരുവനന്തപുരം: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവെയ്പ്പില്‍ മരിച്ച കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയുടെ മൃതദേഹം ക്രൈസ്റ്റ് ചര്‍ച്ചില്‍ തന്നെ സംസ്‌കരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ന്യൂസിലന്‍ഡ്. ഇക്കാര്യം ന്യൂസിലന്‍ഡ് സര്‍ക്കാര്‍ ആന്‍സി അലിയുടെ കുടുംബത്തെ അറിയിച്ചുവെങ്കിലും കുടുംബം ഇതു തള്ളി. കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് മൃതദേഹം ക്രൈസ്റ്റ് ചര്‍ച്ചില്‍ സംസ്‌കരിക്കണമെന്ന് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍, ആന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന കുടുംബം അറിയിച്ചിട്ടുണ്ട്.

നോര്‍ക്ക വഴി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്ന് കുടുംബം വ്യക്തമാക്കി. ഏഴു ദിവസത്തിനകം മൃതദേഹം എത്തിക്കാനാണ് ശ്രമം. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മോസ്‌ക്കുകളില്‍ നടന്ന വെടിവെയ്പ്പില്‍ ആന്‍സി കൊല്ലപ്പെട്ട വിവരം ശനിയാഴ്ച വൈകിട്ടാണ് സ്ഥിരീകരിച്ചത്. ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാസര്‍ ശെക്രസ്റ്റ് ചര്‍ച്ചില്‍ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്തു വരുന്നത്. ആന്‍സി ഉള്‍പ്പെടെ അഞ്ചു ഇന്ത്യക്കാര്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി.



from mangalam.com https://ift.tt/2O8xN90
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages