ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനാ തലവന്‍ മസൂദ് അസര്‍ വിഷയത്തില്‍ ഇന്ത്യയുടെ ആശങ്ക ചൈനയ്ക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നം പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലുവോ ഴാവോഹുയി. മൂസൂദ് അസര്‍ വിഷയം ചൈന പൂര്‍ണ്ണമായും മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ആശങ്ക മനസ്സിലാക്കുന്നു. പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസമാണുള്ളത്- ലുവോ പറഞ്ഞു. ഡല്‍ഹിയിലെ ചൈനീസ് എംബസിയില്‍ ഹോളി മെലാന്‍ ആഘോഷത്തിനിടെ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടാണ് ലുവോയുടെ പ്രതികരണം.
'മസൂദ് അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന വിഷയം ഉടന്‍ പരിഹരിക്കപ്പെടും. സാങ്കേതികമായ ചില തടസ്സങ്ങള്‍ മാത്രമാണുള്ളത്. ചര്‍ച്ചകള്‍ തുടരാനുള്ള സമയമാണിത്. ആ പ്രശ്‌നം പരിഹരിക്കപ്പെടും, എന്നെ വിശ്വസിക്കൂ-ലുവോ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന വുവാന്‍ ഉച്ചകോടിക്കു ശേഷം ഇരുവശത്തുമുള്ള സഹകരണം ശരിയായ പാതയിലാണ്. ആ സഹകരണത്തില്‍ ചൈന സംതൃപ്തരുമാണ്. ഭാവിയെ കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ട്. ലുവോ പറഞ്ഞു.
മസൂദ് അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് യു.എന്‍ രക്ഷാസമിതിയില്‍ ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയം ചൈന വീറ്റോ ചെയ്തിരുന്നു. രക്ഷാസമിതിയില്‍ ചൈന ഒഴികെ മറ്റെല്ലാ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ഇത് നാലാം തവണയാണ് ഇന്ത്യയുടെ ആവശ്യം ചൈന തടസ്സപ്പെടുത്തുന്നത്.
#WATCH Chinese Ambassador to India Luo Zhaohui speaks to ANI over China blocks India's bid to designate M Azhar as global terrorist in UNSC, says "...It'll be resolved, it's only a technical hold which means there is time for continued consultations. It'll be resolved believe me" pic.twitter.com/NXZAwdyDnk— ANI (@ANI) March 17, 2019
from mangalam.com https://ift.tt/2FhZvx8
via IFTTT
No comments:
Post a Comment