പിന്തുണ തേടി എന്‍എസ്എസ് ആസ്ഥാനത്തേക്ക് പോകാന്‍ ഉദ്ദേശമില്ലെന്ന് ഇന്നസെന്റ് ; തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

പിന്തുണ തേടി എന്‍എസ്എസ് ആസ്ഥാനത്തേക്ക് പോകാന്‍ ഉദ്ദേശമില്ലെന്ന് ഇന്നസെന്റ് ; തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പിന്തുണ തേടി ചങ്ങനാശ്ശേരിയിലെ എന്‍എസ്എസ് ആസ്ഥാനത്ത് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റ്. പകരം ചാലക്കുടിയില്‍ സഹപാഠികളായിരുന്നവര്‍ ഉള്‍​പ്പെടെയുള്ള എന്‍എസ്എസ് പ്രാദേശിക ഘടകങ്ങളുമായി സംസാരിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. എസ്എന്‍ഡിപിയോഗം തലവന്‍ വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ ചെന്ന് സന്ദശിച്ചു.

എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറിയെ കാണാന്‍ എത്തിയത് ചില സാമുദായി നേതാക്കളെയും ബിഷപ്പുമാര്‍ ഉള്‍​പ്പെടെയുള്ള സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെയും ഭാഗമായിട്ടാണെന്ന് ഇന്നസെന്റ് വ്യക്തമാക്കി. ഇത്തവണ ചാലക്കുടിയില്‍ സിപിഎമ്മിന്റെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന ഇന്നസെന്റ് മല്‍സരം എളുപ്പമാവില്ലെന്നും വ്യക്തമാക്കി.

ബി‍ഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി തോല്‍ക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മല്‍സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും തുഷാര്‍ അച്ചടക്കമുള്ള സമുദായപ്രവര്‍ത്തകനായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി. ആലപ്പുഴയില്‍ എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫ് തോറ്റാൽ തലമൊട്ടയടിക്കുമെന്ന് പറഞ്ഞത് ഒരു രസത്തിനാണെന്നും പറഞ്ഞു.

ആലപ്പുഴയില്‍ മത്സരിക്കുന്ന ഷാനിമോള്‍ ഉസ്മാന് തോല്‍ക്കുന്ന സീറ്റ് നല്‍കിയത് ശരിയായില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഷാനിമോള്‍ മാന്യമായി പെരുമാറുന്ന മികച്ച നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ താന്‍ തലമൊട്ടയടിക്കാന്‍ തയ്യാറാണെന്ന് നേരത്തേ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി പിന്തുണച്ചിരുന്നവരുടെയെല്ലാം മുന്‍കാല അനുഭവങ്ങള്‍ പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും വെള്ളാപ്പള്ളിയെ മൊട്ടയടിപ്പിക്കാനുള്ള ശ്രമം തങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നുമായിരുന്നു ഇതിനെ കോണ്‍ഗ്രസ് ജില്ലാക്കമ്മറ്റി തിരിച്ചടിച്ചത്.



from mangalam.com https://ift.tt/2Fn8fSx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages