ന്യൂഡല്‍ഹി: കഴിഞ്ഞ യുപിഎ സര്‍ക്കാരിനെ പോലെയല്ല കുടുംബത്തിനേക്കാള്‍ രാജ്യത്തിന് ആദ്യം പ്രധാന്യം നല്‍കുന്ന രീതിയിലാണ് പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ലോക്‌സഭാ പ്രചരണം ചൂടുപിടിച്ചു കൊണ്ടിരിക്കെ വാക്പോര് ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തെ കുത്തി പ്രധാനമന്ത്രി വീണ്ടും രംഗത്തു വന്നത്. കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യം ഇല്ലെന്നും തലപ്പത്തേക്ക് ആരെങ്കിലും എത്താന്‍ ശ്രമിച്ചാല്‍ അവനോ അവളോ വെട്ടിവീഴ്ത്തപ്പെടുമെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു.
പ്രതിരോധ വിഭാഗത്തെ ആദായം ഉണ്ടാക്കാനുള്ള ഉപാധിയായിട്ടാണ് കോണ്‍ഗ്രസ് ഭരണകാലത്ത് കരുതിയിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. വോട്ടു ചെയ്യുന്നതിന് മുമ്പായി ജനങ്ങള്‍ ഇക്കാര്യം ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്ന പ്രധാനമന്ത്രി മാധ്യമങ്ങളില്‍ നിന്നും പാര്‍ലമെന്റിലേക്കും സൈനികരില്‍ നിന്നും അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കും ഭരണഘടനയില്‍ നിന്നും കോടതയിലേക്കും സ്ഥാപിത അപഹാസ്യതയാണ് കോണ്‍ഗ്രസിന്റെ വഴിയെന്നും പറയുന്നു. തങ്ങള്‍ മാത്രമാണ് ശരിയെന്നും ബാക്കിയെല്ലാം തെറ്റാണെന്നും കോണ്‍ഗ്രസ് വിശ്വസിക്കുന്നു.
ഓരോരുത്തരും വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഒരു രാജ്യത്തിന്റെ അധികാരം ഒരു കുടുംബത്തില്‍ മാത്രം എങ്ങിനെ നിക്ഷിപ്തമായി എന്ന് ഓര്‍മ്മിക്കണമെന്നും അന്നും ഇന്നും അവര്‍ തന്നെയാണ് അത് കയ്യാളുന്നതെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞു. യുപിഎയുടെ ഭരണകാലത്ത് സിഎജി പോലെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടതും മോഡി ചൂണ്ടിക്കാട്ടുന്നു. ടുജി, കല്‍ക്കരി അഴിമതി എന്നിവയെല്ലാം ഉയര്‍ന്നപ്പോഴാണ് സിഎജി ചോദ്യം ചെയ്യപ്പെട്ടത്. സിബിഐ അന്ന് കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനായി മാറി.
ഐബിയും റോയും പോലെയുള്ള സംഘടനകള്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദം മാത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മോഡിയുടെ ബ്‌ളോഗ് പോസ്റ്റിന് മറുപടിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി തിരിച്ചടിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളെയും തന്ത്രപരമായിട്ട് ബിജെപി ആക്രമിക്കുക ആയിരുന്നെന്നും ജനങ്ങള്‍ ഇതെല്ലാം മനസ്സിലാക്കിയിട്ടുണ്ടെന്നും അവര്‍ വിഡ്ഡികളല്ലെന്നു പ്രധാനമന്ത്രി മനസ്സിലാക്കണമെന്നും പ്രിയങ്ക തിരിച്ചടിച്ചു.
from mangalam.com https://ift.tt/2JqVSJx
via IFTTT
No comments:
Post a Comment