വീട് വിറ്റ് പണം നല്‍കിയില്ല, അമ്മായിയമ്മയെ മരുമകന്‍ ടോര്‍ച്ചിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി; സംഭവം നെയ്യാറ്റിന്‍കരയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

വീട് വിറ്റ് പണം നല്‍കിയില്ല, അമ്മായിയമ്മയെ മരുമകന്‍ ടോര്‍ച്ചിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി; സംഭവം നെയ്യാറ്റിന്‍കരയില്‍

നെയ്യാറ്റിന്‍കര: മരുമകന്‍ അമ്മായിയമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പെരുങ്കടവിള ആങ്കോട് റോഡരികത്ത് വീട്ടില്‍ മാധവി അമ്മയാണ് മരുമകന്‍ അജിത് കുമാറിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. വീട് വിറ്റ് പണം നല്‍കാന്‍ അജിത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാധവി ഇത് അനുസരിച്ചില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രതി ഒളിവിലാണ്.

മാധവിയുടെ പേരിലുള്ള നാല് സെന്റ് സ്ഥലവും വീടും വിറ്റ് പണം നല്‍കണമെന്ന് അജിത് കുമാര്‍ പലപ്പോഴായി ആവശ്യപ്പെട്ടിരുന്നു. ഭാര്യ മിനിയെയും ഭാര്യയുടെ അമ്മ മിനിയെയും ദിവസവും ഇക്കാര്യം ആവശ്യപ്പെട്ട് പ്രതി മര്‍ദ്ദിക്കുക പതിവായിരുന്നു. സംഭവ ദിവസവും സ്വത്തിനെ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് അജിത്കുമാര്‍, മിനിയുടെ വയറ്റില്‍ ചവിട്ടുകയും മാധവിയുടെ തലയില്‍ ടോര്‍ച്ചുകൊണ്ട് അടിക്കുകയുമായിരുന്നു. ഇതോടെ അവശനിലയിലായ മാധവി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.

അതേസമയം അജിത് കുമാറിനൊപ്പം ചേര്‍ന്ന് ഭര്‍തൃസഹോദരിയും തങ്ങളെ മര്‍ദ്ദിച്ചതായി മിനി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കടയ്ക്കാവൂര്‍ ദേവസ്വം ബോര്‍ഡ് സ്‌കൂളിലെ ജീവനക്കാരിയാണ് മിനി. വിദേശത്ത് ജോലി ചെയ്തു വരികയാണ് അജിത് കുമാര്‍.



from mangalam.com https://ift.tt/2UMh4dU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages