ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചിടത്ത് ഇത്തവണ കോണ്‍ഗ്രസിനായി ഇറങ്ങും ; ബോളിവുഡ് താരം ശത്രുഘ്നന്‍ സിന്‍ഹ എതിര്‍ പാളയത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചിടത്ത് ഇത്തവണ കോണ്‍ഗ്രസിനായി ഇറങ്ങും ; ബോളിവുഡ് താരം ശത്രുഘ്നന്‍ സിന്‍ഹ എതിര്‍ പാളയത്തിലേക്ക്

പാറ്റ്‌ന: കോണ്‍ഗ്രസ് നേതാക്കളെ ഒന്നൊന്നായി ഒപ്പം കൂട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിന് തന്ത്രം മെനയുന്ന ബിജെപിയ്ക്ക് സ്വന്തം പാളയത്തിലും വലിയ ചോര്‍ച്ച. നരേന്ദ്ര മോഡിയുടെ കടുത്ത വിമര്‍ശകനും ബിജെപിയ്ക്ക് ശക്തമായ തലവേദന സൃഷ്ടിക്കുന്ന ആളുമായ ബോളിവുഡ് താരം ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക് കൂടു മാറിയതായി റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നിഷേധിച്ച സീറ്റില്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിന്‍ഹ മത്സരിക്കുമെന്നാണ് വിവരം.

ബീഹാറിലെ പാറ്റ്‌നാ സാഹിബ് മണ്ഡലത്തില്‍ അദ്ദേഹം കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കും എന്നാണ് വിവരം. ഇവിടെ സിറ്റിംഗ് എംപിയാണ് സിന്‍ഹ. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തില്‍ പക്ഷേ സിന്‍ഹയെ ഒഴിവാക്കാന്‍ തീരുമാനം എടുത്തിരുന്നു. അദ്ധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡി, പാര്‍ട്ടിയുടെ ബീഹാര്‍ തലവന നിത്യാനന്ദ റായി എന്നിവര്‍ ചേര്‍ന്നായിരുന്നു സിന്‍ഹയെ ഒഴിവാക്കിയത്.

ശത്രിഘ്‌നന്‍ സിന്‍ഹയ്ക്ക് പകരം ഈ സീറ്റിന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാകും മത്സരിക്കുക. നരേന്ദ്രമോഡിക്ക് കീഴില്‍ അധികകാലം തുടരാനാകില്ലെന്ന് നേരത്തേ സിന്‍ഹ ട്വീറ്റ് ചെയ്തിരുന്നു. നിറയെ ആരാധകരുണ്ടെങ്കിലും താന്‍ മോഡിയുടെ ആരാധകന്‍ അല്ലെന്ന് അദ്ദേഹം ഉറുദുവില്‍ ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റില്‍ മോഡിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും പ്രധാനമന്ത്രിയെയാണ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം. പ്രധാനമന്ത്രിയെ സര്‍ എന്നാണ് സംബോധന ചെയ്തിരിക്കുന്നത്.

1990 ന് ശേഷം ശത്രുഘ്‌നന്‍ സിന്‍ഹ പാര്‍ട്ടിയുടെ നേതൃത്വവുമായി സ്വരച്ചേര്‍ച്ചയിലല്ല പോകുന്നത്. ഇപ്പോള്‍ ബിജെപി വണ്‍മാന്‍ ഷോ ആയെന്നാണ് വിമര്‍ശനം. മോഡി-അമിത്ഷാ കൂട്ടുകെട്ടിനെ ടൂ മാന്‍ ആര്‍മിയെന്നും വിമര്‍ശിക്കുന്നു. പാറ്റ്‌നാ സാഹിബില്‍ വീണ്ടും തെരഞ്ഞെടുപ്പ് വന്നാല്‍ താന്‍ മറ്റൊരു പാര്‍ട്ടിയില്‍ നിന്നും മത്അ ഇവിടെ നിന്നും രണ്ടാം തവണ വിജയിച്ചു എംപിയായപ്പോള്‍ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായി ഇരുന്നിട്ടുള്ളയാളാണ്. അടുത്തയാഴ്ച പ്രതിപക്ഷ പാര്‍ട്ടിയില്‍ ചേരുന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് നേതാക്കളെ സ്വന്തം നിരയില്‍ എത്തിച്ച് പണികൊടുത്തു കൊണ്ടിരക്കുന്ന ബിജെപി ടോം വടക്കനെ പിടിച്ചെടുത്തത് കഴിഞ്ഞയാഴ്ചയാണ്.



from mangalam.com https://ift.tt/2CDQZHh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages