വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റു നോക്കുന്നത് വടകരയിലെ പോരാട്ടമാണ്. ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസും സിപിഎമ്മും നിര്‍ത്തിയിരിക്കുന്നത്. സിപിഎമ്മിനായി പി ജയരാജനും കോണ്‍ഗ്രസിനായി കെ മുരളീധരനുമാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് മുമ്പ് തന്നെ വടകരയില്‍ ആര്‍എംപി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാഹിത്യകാരി ശാരദക്കുട്ടി.
അടിയന്തരാവസ്ഥക്കാലത്ത് മകന്‍ നഷ്ടമായ ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരിനെ ശാരദക്കുട്ടി ഓര്‍ക്കുന്നു, ഈ ദുഖത്തെ ഭര്‍ത്താവിനെ നഷ്ടമായ കെ.കെ.രമയുടെ ദുഖത്തിനോട് ചേര്‍ത്ത് നിര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്. അതേ സമയം പോസ്റ്റിന് താഴെയായി വിമര്‍ശകര്‍ അച്ഛന്‍ ചെയ്തതിന് മോനെന്ത് പിഴച്ചുവെന്ന് ആവര്‍ത്തിച്ച് ചോദിക്കുകയാണ്. ഇതിന് മറുപടിയായി അഛന്‍ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതുമെന്ന് മറുപടി നല്‍കുകയാണ് ശാരദക്കുട്ടി ചെയ്യുന്നത്. അതേ സമയം കേരളത്തില്‍ സമീപകാലത്തുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് സാംസ്‌കാരിക നായകന്‍മാരുടെ മൗനത്തെയും ഇവിടെ ചോദ്യം ചെയ്യുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
സഖാവ് കെ.കെ.രമ കെ.കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പില്‍. അഛന്‍ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും.
കെ.കെ.രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരും. എന്റെ പ്രിയപ്പെട്ടവനെ നിങ്ങള്‍ എന്തു ചെയ്തു എന്നാണ് രണ്ടു പേരും ചോദിക്കുന്നത്. മങ്ങിയ മിഴികള്‍ പടിക്കലേക്ക് ചായ്ച്ച് വരാന്തയില്‍ ചടഞ്ഞിരിക്കുന്നുണ്ട് ഈച്ചരവാര്യരിപ്പോഴും. ഒരു സ്മാരകശില പോലെ. ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ ഇല്ലാതാക്കപ്പെട്ട ആ മകനെക്കുറിച്ചോര്‍മ്മിപ്പിച്ചു കൊണ്ട്.
ജീവിക്കുന്ന ജനതയോടും ജനിക്കാനിരിക്കുന്ന ജനതയോടും അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. ആര്‍ക്കുമവര്‍ സ്വസ്ഥത തരില്ല.
എസ്.ശാരദക്കുട്ടി
20.3.2019
from mangalam.com https://ift.tt/2UKbqcz
via IFTTT
No comments:
Post a Comment