ഭര്‍ത്താവിനെ ഞെട്ടിക്കാന്‍ ഭാര്യ ഒരുക്കിയ സര്‍പ്രൈസ് വിവാഹമോചനത്തിലെത്തി. ഭര്‍ത്താവിനെ ഞെട്ടിക്കുന്നതിന് വേണ്ടിയും കൂടുതല്‍ സൗന്ദര്യത്തിനു വേണ്ടിയും പ്ലാസ്റ്റിക് സര്‍ജറി ചെയ്ത യുവതിയ്ക്കെതിരെയാണ് ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടത്. ഭാര്യ തന്നോട് അനുവാദം ചോദിക്കാതെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തത് കൊണ്ടാണ് ഭര്‍ത്താവ് വിവാഹ മോചനം ആവശ്യപ്പെട്ട് അല്‍ ഐന്‍ കുടുംബ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു.
തന്റെ അനുവാദമില്ലാതെ ഭാര്യ ശസ്ത്രക്രിയയ്ക്ക് വിധേയായി എന്നതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ച പ്രധാനകാര്യമെന്ന് കോടതി രേഖകളില്‍ പറയുന്നു. സര്‍ജറിയിലൂടെ ഭാര്യ മറ്റൊരു വ്യക്തിയെ പോലെ ആയെന്നും ഭര്‍ത്താവ് പറയുന്നു. അല്‍ ഐനിലെ ഒരു ആശുപത്രിയില്‍ വച്ചാണ് അറബ് സ്ത്രീ പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്. മുഖത്തെ ചുളിവുകളും മറ്റും മാറ്റുകയും ചെറിയ രൂപമാറ്റം വരുത്തുകയുമാണ് ചെയ്തത്. ഭര്‍ത്താവ് രണ്ടുമാസത്തെ യാത്രയ്ക്കായി പോയപ്പോഴാണ് ഇത് നടന്നത് എന്നാണ് കോടതി രേഖകള്‍ പറയുന്നത്.
രണ്ടുമാസത്തെ യാത്രയ്ക്കു ശേഷം തിരിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ കണ്ട് ഞെട്ടുകയായിരുന്നു. സ്വാഭാവിക സൗന്ദര്യം ഇഷ്ടപ്പെട്ടിരുന്ന ഭര്‍ത്താവിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത ഭാര്യയെ അംഗീകരിക്കാന്‍ സാധിച്ചില്ല. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് പ്രധാനപ്പെട്ട ശസ്ത്രക്രിയ ചെയ്തത് എന്നാണ് ഭാര്യ പറയുന്നത്. ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഭാര്യ പറഞ്ഞു. എന്നാല്‍ ഇതൊന്നും ഭര്‍ത്താവിനെ ആശ്വസിപ്പിക്കാന്‍ സാധിച്ചില്ല.
from mangalam.com https://ift.tt/2CuCqFB
via IFTTT
No comments:
Post a Comment