തുഷാര്‍ തോല്‍ക്കും, തലമൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിന്: വെള്ളാപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

തുഷാര്‍ തോല്‍ക്കും, തലമൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിന്: വെള്ളാപ്പള്ളി

കണിച്ചുകുളങ്ങര: ആലപ്പുഴയിൽ ഇടത് സ്ഥാനാർഥി എ.എം ആരിഫ് തോറ്റാൽ തലമൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് ഒരു രസത്തിന് പറഞ്ഞതാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്ഥാനാർഥിനിർണയത്തിൽ കോൺഗ്രസ് ഈഴവ സമുദായത്തെ അവഗണിച്ചു.തുഷാർ മത്സരിച്ചാൽ തോൽക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ സീറ്റിനെക്കുറിച്ച് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ഷാനിമോൾ ഉസ്മാന് തോൽക്കുന്ന സീറ്റ് നൽകിയത് ശരിയായില്ലെന്നും ജയിക്കുന്ന സീറ്റായ വയനാട് നൽകണമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഷാനിമോളെ ചതിക്കുകയായിരുന്നു. ആലപ്പുഴയെ സംബന്ധിച്ച് ഒരു കാട്ടിൽ രണ്ട് പുലികൾ വേണ്ടെന്ന് അവിടുത്തെ വോട്ടർമാർ കരുതിയാൽ എന്തുചെയ്യാനൊക്കുമെന്നും അദ്ദേഹം ചോദിച്ചു. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് ഊഴവ സമുദായത്തെ അവഗണിച്ചെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ന്യൂനപക്ഷ സമുദായങ്ങൾ സ്ഥാനാർഥി പട്ടിക ഹൈജാക്ക് ചെയ്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന കാര്യത്തിൽ സംശയമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിന്തുണ ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശനെ കാണാനെത്തിയ ചാലക്കുടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റിനൊപ്പമാണ് വെള്ളാപ്പള്ളി മാധ്യമങ്ങളെ കണ്ടത്. തിരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർഥിച്ച് എൻഎസ്എസ് ആസ്ഥാനത്ത് പോകില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. ചാലക്കുടിയിലെ എൻഎസ്എസ് ഘടകം നേതാക്കളോട് പിന്തുണ അഭ്യർഥിക്കും. ചാലക്കുടിയിൽഅനായാസ വിജയമുണ്ടാകുമെന്ന് പറയാനാവില്ല. പരിപാടിയിൽ പങ്കെടുത്തതിന് പണം വാങ്ങിയെന്ന ആരോപണം ശരിയല്ലെന്നുംഎംപിയായ ശേഷം പരിപാടികളിൽ പങ്കെടുക്കുന്നതിന് പണം വാങ്ങിയിട്ടില്ലെന്നും ഇന്നസെൻറ്പറഞ്ഞു. Content Highlights:vellappally natesan, thushar vellappally, Innocent, SNDP, lok sabha election 2019


from mathrubhumi.latestnews.rssfeed https://ift.tt/2uety2q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages