ഫോൾഡബിൾ ഫോണുകളുടെ വരവിന് സാക്ഷ്യം വഹിച്ച വർഷമാണ് 2019. ഗാലക്സി ഫോൾഡ് സ്മാർട്ഫോൺ പുറത്തിറക്കിക്കൊണ്ട് ഈ രംഗത്ത് സാംസങ് ആദ്യം കടന്നുവന്നു. തൊട്ടുപിന്നാലെ മേറ്റ് എക്സുമായി വാവേയും. ഓപ്പോ, ഷാവോമി, മോട്ടോറോള കമ്പനികൾ ഫോൾഡബിൾ ഫോണുകൾക്കായുള്ള അണിയറ പ്രവർത്തനങ്ങളിലാണെന്ന വാർത്തകൾ നാം കണ്ടു. ഇപ്പോഴിതാ ഗൂഗിളും ഫോൾഡബിൾ ഫോൺ നിർമിക്കാനുള്ള പദ്ധയിലാണത്രേ. പേറ്റന്റ്ലി മൊബൈൽ പുറത്തുവിട്ട ഗൂഗിളിന്റെ പേറ്റന്റ് രേഖകളാണ് കമ്പനിയുടെ ഫോൾഡബിൾ ഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യമാക്കിയത്. മോട്ടോറോളയുടെ ഫോൾഡബിൾഫോണിന് സമാനമായി നീളമുള്ള സ്ക്രീൻ പകുതിയായി മടക്കും വിധമാണ് ഗൂഗിളിന്റെ ഫോൾഡബിൾ ഫോൺ. ഒരു മടക്ക് മാത്രമാണ് ഫോണിനുള്ളത്. പകുതി മടക്കിയതും, പൂർണമായും മടക്കിയതുമായ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഓർഗാനിക് എൽഇഡി ഡിസ്പ്ലേ ആയിരിക്കും ഈ ഫോണിലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗൂഗിൾ ഫോൾഡബിൾ ഫോണുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ലഭ്യമല്ല. പേറ്റന്റ് രേഖകളിൽ നിൽകിയിട്ടുള്ള വിവരങ്ങൾ മാത്രമാണിത്. അതുകൊണ്ടു തന്നെ ഈ ഫോൺ ഗൂഗിൾ നിർമിക്കുമെന്ന് ഉറപ്പുപറയാനാവില്ല. ഇനി പുറത്തിറക്കുകയാണെങ്കിൽ തന്നെയും അത് ഉടൻ ഉണ്ടാവില്ല. അതേസമയം, ഫോൾഡബിൾ സ്ക്രീൻ സ്മാർ്ടഫോണുകൾക്ക് കൂടി അനുയോജ്യമായ വിധത്തിലാണ് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് ക്യൂ ഗൂഗിൾ തയ്യാറാക്കിയിട്ടുള്ളത്. ആൻഡ്രോയിഡ് ക്യൂ ബീറ്റാ പതിപ്പ് കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഫോൾഡബിൾ സ്മാർട്ഫോണുകളുടെ ഭാവി എന്താണെന്ന് ഇനിയും വ്യക്തമല്ല.ഒരു പരീക്ഷണം എന്ന നിലയിൽ മാത്രമാണ് ഈ ഫോണുകളെ പല കമ്പനികളും കാണുന്നത്. എന്നാൽ ഫോൾഡബിൾ ഫോണുകളായിരിക്കും സ്മാർട്ഫോൺ വിപണിയുടെ ഇനിയുള്ള ട്രെൻഡ് ഇന്ന് കരുതുന്നവരും ഉണ്ട്. Content Highlights:patent data leaked google working on a foldable smartphone
from mathrubhumi.latestnews.rssfeed https://ift.tt/2UFxWTA
via
IFTTT
No comments:
Post a Comment