ന്യൂസീലന്‍ഡ് ഭീകരാക്രമണം: കാണാതായവരിൽ മലയാളി യുവതിയുമെന്ന് റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

ന്യൂസീലന്‍ഡ് ഭീകരാക്രമണം: കാണാതായവരിൽ മലയാളി യുവതിയുമെന്ന് റിപ്പോര്‍ട്ട്

ഓക്ലൻഡ്: ന്യൂസീലൻഡിലെ മുസ്ലീം പള്ളികളിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് കാണാതായവരുടെ പട്ടികയിൽ ഒരു മലയാളിയും ഉള്ളതായി റിപ്പോർട്ട്. അൻസി കരിപ്പാകുളം അലിബാവ (25) എന്ന മലയാളി യുവതിയെയാണ് കാണാതായത്. റെഡ്ക്രോസ് നൽകിയ കാണാതായവരുടെ പട്ടികയിലാണ് ഇവരുടെ പേരുള്ളത്. അക്രമണ സമയത്ത് ഇവർ ഡീൻസ് അവന്യുവിലുള്ള മോസ്ക്കിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരുടെ പിതാവിന്റെ പേര് അലി ബാവ എന്നും മാതാവിന്റെ പേര് ഫാത്തിമ എന്നാണെന്നും റെഡ്ക്രോസ് പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വെടിവെപ്പിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. കൂടാതെ എട്ട്ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒമ്പത് ഇന്ത്യക്കാരെ വെടിവെപ്പുമായി ബന്ധപ്പെട്ട് കാണാതായെന്ന് ന്യൂസീലൻഡിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവർക്ക് വെടിയേറ്റതായി സംശയവും അവർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് സ്വദേശി കൊല്ലപ്പെട്ടതായി വിവരങ്ങൾ പുറത്തുവന്നത്. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മറ്റ് ആറുപേരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ല. പരിക്കേറ്റവരിൽ ഒരാൾ തെലങ്കാന സ്വദേശിയാണെന്നാണ് വിവരം. ന്യൂസീലൻഡിൽ ഹോട്ടൽ വ്യവസായം നടത്തുന്ന ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങൾ. content highlights:New Zealand shootingmalayali missing


from mathrubhumi.latestnews.rssfeed https://ift.tt/2Hn8NKv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages