മകളുടെ വിവാഹ ദിവസത്തിലെ ഷൂവില്‍ അമ്മയുടെ രഹസ്യ സന്ദേശം, മരിക്കും മുമ്പ് അമ്മ മകള്‍ക്കൊരുക്കിയ സര്‍പ്രൈസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

മകളുടെ വിവാഹ ദിവസത്തിലെ ഷൂവില്‍ അമ്മയുടെ രഹസ്യ സന്ദേശം, മരിക്കും മുമ്പ് അമ്മ മകള്‍ക്കൊരുക്കിയ സര്‍പ്രൈസ്

മരിക്കുന്നതിന് മുന്‍പ് അമ്മ മകളോട് തനിക്ക് പറയാനുള്ള സന്ദേശവും വിവാഹസമ്മാനവും ഒരുക്കി. അമ്മ മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ സര്‍െ്രെപസ് ഗിഫ്റ്റ് മകളെ തേടിയെത്തിയത്. യുകെയിലെ ലൈയ്‌സ്‌റ്റെര്‍ഷെയറിലെ എമ്മ എന്ന വധുവിന്റെ വിവാഹനിശ്ചയം 2016ല്‍ ആയിരുന്നു. ഈ ചടങ്ങിന് ശേഷം ഒരുമാസം കഴിഞ്ഞപ്പോഴാണ് എമ്മയുടെ അമ്മയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചതും തുടര്‍ന്ന് അവര്‍ മരണമടഞ്ഞതും. കഴിഞ്ഞാഴ്ചയാണ് അമ്മയുടെ സര്‍െ്രെപസ് ഗിഫ്റ്റ് എമ്മയെത്തേടിയെത്തിയത്.

ഒരു ജോഡി വിവാഹ ഷൂ ആണ് അമ്മ മകള്‍ക്കായി ഒരുക്കിയ സമ്മാനം. എമ്മയുടെ അമ്മയുടെ ആഗ്രഹം സാക്ഷാത്കരിക്കാനായി ഷൂ ഒരുക്കി നല്‍കിയ ലേസ് ആന്‍ഡ് ലൗ എന്ന ഓണ്‍ലൈന്‍ ഷോപ് അവരുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഷൂവിന്റെ ചിത്രവും ഈ കഥയും പങ്കുവച്ചതോടെയാണ് തന്റെ മരണശേഷവും മകള്‍ക്ക് സര്‍െ്രെപസ് നല്‍കാന്‍ ആഗ്രഹിച്ച അമ്മയുടെ കഥ പുറംലോകമറിഞ്ഞത്. '' നിന്റെ വിവാഹ ദിനത്തില്‍ ഒരു സമ്മാനം തരണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ഈ വെഡ്ഡിങ് ഷൂവാണ് നിനക്കുള്ള എന്റെ വിവാഹ സമ്മാനം. ഇന്നത്തെ ദിവസം നിന്റെ ജീവിതത്തിലെ മാന്ത്രിക ദിനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാടൊരുപാട് സ്‌നേഹത്തോടെ ഞാന്‍ നിന്നെ ആലിംഗനം ചെയ്യുന്നു.'' ഇതായിരുന്നു എമ്മയുടെ അമ്മയുടെ സന്ദേശം.

''ഈ സുന്ദരമായ ഷൂസുകള്‍ക്കു പിന്നില്‍ ഏറെ വികാരഭരിതമായ ഒരു കഥയുണ്ട്. ഈ ഷൂസ് വാങ്ങാനായി കസ്റ്റമര്‍ കുറച്ചു തുക ഡിപ്പോസിറ്റ് ചെയ്തിരുന്നു. എന്നാല്‍ ആരുമറിയാതെ എമ്മയുടെ അമ്മ ഞങ്ങളെ ബന്ധപ്പെടുകയും ഷൂവിന്റെ മുഴുവന്‍ തുക നല്‍കുകയും ചെയ്തു. ശേഷം ഷൂവിന്റെ സോളില്‍ എഴുതാനുള്ള ഒരു സന്ദേശവും ഞങ്ങളെ ഏല്‍പ്പിച്ചു. അമ്മയാണ് അവര്‍ക്കായി ഷൂ വാങ്ങിയതെന്നുള്‍പ്പടെയുള്ള സംഗതികള്‍ ഞങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിച്ചു. വിവാഹസമ്മാനം എമ്മയുടെ കൈയില്‍ ലഭിച്ചതിനു ശേഷം മാത്രമാണ് ഈ കഥകളൊക്കെയും എമ്മ അറിയുന്നത്'' ഷോപ്പുകാര്‍ പറഞ്ഞു.

'' ഇങ്ങനെയൊരു സമ്മാനത്തെപ്പറ്റി എനിക്കൊരു ഊഹവും ഇല്ലായിരുന്നു. പക്ഷേ എന്റെ പ്രതിശ്രുത വരന് ഇതിനേക്കുറിച്ചറിയാമായിരുന്നു. സമ്മാനം ലഭിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നെ സംബന്ധിച്ചിടത്തോളം ആ ഷൂസ് എക്‌സ്ട്രാ സ്‌പെഷ്യലാണ്. കാരണം അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ അമ്മ കുടുംബാംഗങ്ങള്‍ക്കു വേണ്ടി കത്തുകളെഴുതുമായിരുന്നു. പക്ഷേ അങ്ങനെയൊരു കത്ത് എനിക്ക് ലഭിക്കുന്നതിനു മുന്‍പേ അമ്മ ഈ ലോകത്തില്‍ നിന്ന് പോയി. അതുകൊണ്ടു തന്നെ ഈ സമ്മാനം എനിക്കമൂല്യമാണ്.'' എമ്മ പറയുന്നു.



from mangalam.com https://ift.tt/2FefeMm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages