'ഹലോ ബ്രദര്‍...' പറഞ്ഞ് മുഴുവിപ്പിക്കാനായില്ല, അതിനു മുന്നെ വെടിയുണ്ട ദാവൂദിന്റെ നെഞ്ച് തകര്‍ത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

'ഹലോ ബ്രദര്‍...' പറഞ്ഞ് മുഴുവിപ്പിക്കാനായില്ല, അതിനു മുന്നെ വെടിയുണ്ട ദാവൂദിന്റെ നെഞ്ച് തകര്‍ത്തു

ലോകത്തെ നടുക്കിയ ന്യൂസിലന്‍ഡ് ഭീകരാക്രമണം ബ്രെന്റന്‍ ടറന്റന്‍ തന്നെ ഫെയ്‌സ്ബുക്കില്‍ ലൈവായി കാണിക്കുന്നതിനിടെ കണ്ട രംഗം ആരുടെയും ഉള്ള് ഉലയ്ക്കുന്നതായിരുന്നു. 'ഹലോ ബ്രദര്‍...' െ്രെകസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയിലേക്ക് തോക്കുമായി ഇരച്ചെത്തിയ ബ്രെന്റന്‍ ടറന്റിനോട് എഴുപത്തിയൊന്നുകാരനായ ദാവൂദ് നബി ഇങ്ങനെയാണ് പറഞ്ഞത്. എന്നാല്‍ വാചകം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ വെടികൊള്ളുകയായിരുന്നു.

ന്യൂസിലന്‍ഡിനെ സ്വര്‍ഗം പോലെയാണ് ദാവൂദ് കണ്ടിരുന്നത്. ' സ്വര്‍ഗത്തിന്റെ ഒരു കഷ്ണം എന്നാണ് അദ്ദേഹം ന്യൂസീലന്‍ഡിനെ വിശേഷിപ്പിക്കാറുള്ളത്. ന്യൂസിലന്‍ഡിലെത്തുന്ന അഭയാര്‍ത്ഥികളെ സഹായിക്കുന്നതിലും സംരക്ഷിക്കുന്നതിലും എപ്പോഴു മുന്നിലുണ്ടായിരുന്നു അദ്ദേഹം.' ദാവൂദിന്റെ മകന്‍ ഒമര്‍ നബി പറഞ്ഞു. തൊപ്പിയില്‍ ഘടിപ്പിച്ച ക്യാമറ വഴിയാണ് ബ്രെന്റന്‍ ന്യൂസിലന്‍ഡ് ഭീകരാക്രമണം ചിത്രീകരിച്ചത്. പള്ളിയിലുണ്ടായിരുന്നവരെ വെടിവെച്ച കൊലയാളി, ചിലയാളുകളെ ഒന്നിലധികം തവണ വെടിവെക്കുന്നതും ഈ വീഡിയോയിലുണ്ടായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഈ വീഡിയോ നീക്കം ചെയ്തു.



from mangalam.com https://ift.tt/2TFVsDE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages