ഇടഞ്ഞ കെവി തോമസിനെ അനുനയിപ്പിക്കാന്‍ ശ്രമം; മന്‍മോഹന്‍ സിങ് ഫോണില്‍ വിളിച്ചു, ചെന്നിത്തല നേരില്‍കണ്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

ഇടഞ്ഞ കെവി തോമസിനെ അനുനയിപ്പിക്കാന്‍ ശ്രമം; മന്‍മോഹന്‍ സിങ് ഫോണില്‍ വിളിച്ചു, ചെന്നിത്തല നേരില്‍കണ്ടു

ന്യൂഡല്‍ഹി: എറണാകുളത്തെ സീറ്റുതര്‍ക്കത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന കെവി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കെ.വി. തോമസിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.

പ്രശ്‌നം അയയുന്നില്ലെങ്കില്‍ അനുനയിപ്പിക്കുന്നതിനായി കൂടുതല്‍ ദേശീയ നേതാക്കള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകിട്ട് അഹമ്മദ് പട്ടേല്‍ കെവി തോമസിനെ സന്ദര്‍ശിക്കും. എന്നാല്‍ ഇതുവരെ കെ.വി. തോമസ് പാര്‍ട്ടിക്ക്് അനുകൂലമായ നിലപാട് എടുത്തിട്ടില്ല.

തിരഞ്ഞെടുപ്പ് സീറ്റ് പ്രഖ്യാപനത്തിന് ശേഷം താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കെവി തോമസിനെ മുകുള്‍ വാസ്‌നിക്കും അഹമ്മദ് പട്ടേലും ഫോണില്‍ വിളിച്ച് സംസാരിച്ചു.

തോമസ് ഇന്ന് സോണിയ ഗാന്ധിയെ കണ്ട് കൂടിക്കാഴ്ച്ച നടത്തും. ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട്, വടകര മണ്ഡലങ്ങളിലെ പ്രഖ്യാപനമാണ് ഇന്ന് പ്രഖ്യാപിക്കുക. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും മാവേലിക്കര കൊടിക്കുന്നില്‍ സുരേഷും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മല്‍സരിക്കാനാണ് സാധ്യത കാണുന്നത്. മാവേലിക്കര കൊടിക്കുന്നില്‍ സുരേഷും ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും മത്സരിക്കും.

ചാലക്കുടിയില്‍ ബെന്നി ബെഹന്നാനും, കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താനും പാലക്കാട് വി.കെ ശ്രീകണ്ഠനും തൃശൂരില്‍ ടി.എന്‍ പ്രതാപനും പത്തനം തിട്ടയില്‍ ആന്റോ ആന്റണിയും സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്ത് സിറ്റിങ് എം.പി ശശി തരൂര്‍ തന്നെയാകും മല്‍സരിക്കുക. കണ്ണൂരില്‍ കെ സുധാകരനും കോഴിക്കോട് എം.കെ രാഘവനും ആലത്തൂരില്‍ രമ്യ ഹരിദാസും സ്ഥാനാര്‍ത്ഥികളാകും.



from mangalam.com https://ift.tt/2TFVFXs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages