ന്യൂഡൽഹി: ഹിന്ദി, ഇംഗ്ലീഷ് വായന എളുപ്പമാക്കാൻ കുട്ടികളെ സഹായിക്കുന്ന ബോലോ മൊബൈൽ ആപ്ലിക്കേഷനുമായി ഗൂഗിൾ. പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ഗൂഗിൾ ബോലോ പുറത്തിറക്കിയിരിക്കുന്നത്. രക്ഷിതാക്കൾക്ക് ഫോണിൽആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം കുട്ടികൾക്ക് പഠനാവശ്യത്തിനായി നൽകാം. കുട്ടികൾ ഉച്ചത്തിൽ വായിക്കുമ്പോൾ വരുന്ന തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താൻ ആപ്പിനുള്ളിലുള്ള ബിൽറ്റ്-ഇൻ റീഡിങ് ബഡ്ഡി ദിയ സഹായിക്കും. കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന യാതൊരു വിവരവും ആപ്പ് ശേഖരിക്കുകയില്ല. സൗജന്യ സേവനം നൽകുന്ന ബോലോ ആപ്പിൽ പരസ്യമില്ലെന്നതും ശ്രദ്ധേയമാണ്. ഓഫ്ലൈനായും സേവനം ലഭ്യമാണ്. ഇത് കുട്ടികളുടെ ശ്രദ്ധ മറ്റ് ഓൺലൈൻ പ്ലാറ്റ്പോമുകളിലേക്ക് പോകുന്നതിനെ തടയുമെന്നും ഗൂഗിൾ ഇന്ത്യ പ്രൊഡക്ട് മാനേജർ നിതിൻ കശ്യപ് പറയുന്നു. ദിവസം 10 മുതൽ 15 മിനിട്ട് വരെ ആപ്പിന്റെ സേവനം ഉപയോഗിച്ചാൽത്തന്നെ കുട്ടികൾക്ക് ഭാഷാ മികവ് ഉണ്ടാക്കാമെന്നും കശ്യപ് അവകാശപ്പെട്ടു. നിലവിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമായി 90 കഥകൾ ആപ്പിൽ ലഭ്യമാണ്. അതേസമയം ചെറിയ കുട്ടികൾക്ക് ഫോൺ ഉപയോഗിക്കാനുള്ള അനുമതി നൽകണോ വേണ്ടയോ എന്ന കാര്യം രക്ഷിതാക്കൾക്ക് തീരുമാനിക്കാമെന്നും കശ്യപ് പറയുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ 200 ഗ്രാമങ്ങളിലെ 900 കുട്ടികൾക്ക് ബോലോ ആപ്പിന്റെ സേവനം നൽകിയിരുന്നു. മൂന്ന് മാസംകൊണ്ട് ഇതിൽ 64 ശതമാനം കുട്ടികൾക്കും വായനാശേഷിയിൽ പുരോഗതിയുണ്ടായതായി ഗൂഗിൾ അവകാശപ്പെടുന്നു. Content Highlights: Google Launches Reading Tutor App Bolo for Kids in India
from mathrubhumi.latestnews.rssfeed https://ift.tt/2HfOZrL
via
IFTTT
No comments:
Post a Comment