നിലമ്പൂര്‍ കരുളായിക്ക് പിന്നാലെ വയനാടും; തുടരുന്ന മാവോയിസ്റ്റ് വേട്ടകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

നിലമ്പൂര്‍ കരുളായിക്ക് പിന്നാലെ വയനാടും; തുടരുന്ന മാവോയിസ്റ്റ് വേട്ടകള്‍

മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുകയെന്നത് മലയാളിക്ക് ഉത്തരേന്ത്യൻ വനപ്രദേശങ്ങളിൽ നടക്കുന്ന വാർത്തകൾ മാത്രമല്ലാതാകുന്നത് നിലമ്പൂർ കരുളായി വനത്തിൽ രണ്ട് മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് സംഘം വെടിവെച്ച് കൊന്നതോടെയാണ്. 2016 നവംബർ 24 നാണ് തമിഴ്നാട് സ്വദേശികളായ കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവരെ വെടിവെച്ച് കൊല്ലുന്നത്. ഇപ്പോൾ വയനാട് നടന്ന ഏറ്റുമുട്ടലിൽ സി.പി ജലീലിലെത്തി നിൽക്കുന്നു കേരള സർക്കാരിന്റെ മാവോയിസ്റ്റ് വേട്ട. തണ്ടർബോൾട്ടിന്റെ മാവോയിസ്റ്റ് വേട്ടയിൽ കൊല്ലപ്പെടുന്ന ആദ്യത്തെ മലയാളി കൂടിയാണ് സി.പി ജലീൽ. കോഴിക്കോട്-ഊട്ടി റോഡിൽ കരുളായി റേഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷൻപരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. വനത്തിനുള്ളിൽ ഈങ്ങാർ പ്രദേശത്ത് 11 പേരടങ്ങുന്ന മാവോവാദികളും പോലീസും ഏറ്റുമുട്ടുകയായിരുന്നു. പടുക്ക ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടലുണ്ടായ സ്ഥലം. കുപ്പുസാമി, മഞ്ജു എന്നീ പേരുകളിലാണ് ഇയാൾ പാർട്ടിപ്രവർത്തകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. തെലങ്കാനയിൽ പാർട്ടിയുടെ പല ഉന്നതനേതാക്കളും ഇയാളുമായി അടുത്തബന്ധമാണ് പുലർത്തിയിരുന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി സ്വദേശിയായ കുപ്പുദേവരാജ് ബെംഗളൂരുവിലാണ് സ്ഥിരതാമസം. അഞ്ചുവർഷമായി കേരളം, കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിൽ പാർട്ടിപ്രവർത്തനത്തിന് നേതൃത്വം നൽകിവരികയായിരുന്നു. തുടർന്ന് കേരളം, കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ പാർട്ടിചുമതലയും നൽകി. തമിഴ്, മലയാളം, കന്നഡ ഭാഷകൾ കൈകാര്യം ചെയ്യാനറിയുന്നതിനാലായിരുന്നു പാർട്ടിയുടെ വെസ്റ്റേൺ ഗാട്ട് സ്പെഷ്യൽ സോൺ സെക്രട്ടറി ചുമതലകൂടി നൽകിയത്. ഇതിന്റെ ഭാഗമായി നിലമ്പൂർ കാട്ടിൽ യോഗത്തിൽ പങ്കെടുക്കാനാണ് ഇയാളെത്തിയതെന്നായിരുന്നു സൂചന. കാവേരി ചെന്നൈ സ്വദേശിനിയായിരുന്നു. ചെന്നൈയിലെ പ്രശസ്തമായ വനിതാകോളേജിലാണ് ഇവർ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് മാവോവാദത്തിൽ ആകൃഷ്ടയായി കർണാടക വനമേഖലയിലേക്ക് പോകുകയായിരുന്നു. കാവേരിയും ഒപ്പം കൊല്ലപ്പെട്ട കൃഷ്ണഗിരി സ്വദേശി കുപ്പുസ്വാമിയും ആദിവാസികളുടെയും ദളിതരുടെയും ഉന്നമനത്തിനായി കർണാടകയുടെ വനമേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. അവിവാഹിതയായ കാവേരിയുടെ പേരിൽ തമിഴ്നാട്ടിൽ കേസുകളൊന്നുമില്ല. ദുരൂഹതകളുടെ പുകമറകൾ അവശേഷിപ്പിച്ചാണ് നിലമ്പൂർ കരുളായി വനമേഖലയിൽ രണ്ട് മാവോവാദികൾ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ വ്യാജമാണെന്ന വിവാദം അന്നേ തലപൊക്കിയിരിക്കുന്നു. ഏറ്റുമുട്ടൽ നടന്നുവെന്ന് പോലീസ് പറഞ്ഞ് രണ്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സംഭവത്തിൽ വ്യക്തമായ ചിത്രം നൽകാൻ പോലീസോ ആഭ്യന്തര വകുപ്പോ തയ്യാറാകാത്തതാണ്ഇത് വ്യാജ ഏറ്റുമുട്ടൽ കൊലയാണെന്ന വാദങ്ങൾക്ക് ശക്തികൂട്ടിയത്. കാനംരാജേന്ദ്രൻ ഉൾപ്പടെയുള്ളവർ പോലീസ് നടപടിയെ എതിർത്ത് രംഗത്തെത്തിയത് സർക്കാരിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് മലയാളിയും കേരളത്തിലെ മുഖ്യധാരാ മാവോയിസ്റ്റ് അനുകൂല സംഘടനകളുടെ പ്രവർത്തകനുമായിരുന്ന സി.പി ജലീൽ വെടിയേറ്റ് മരിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ വലിയ ചർച്ചകളിലേക്ക് എത്തിയേക്കാം. content highlights:kerala police,thunderbolt,maoist,gunfights


from mathrubhumi.latestnews.rssfeed https://ift.tt/2EQmKhu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages