പുണെ: തന്നെക്കാൾ പാക് സീരിയലിന് പ്രാധാന്യം നൽകുന്നതിൽ കലിപൂണ്ട് പുണെയിൽ ഭാര്യയുടെ വിരൽ 40 കാരൻ ഒടിച്ചു. വ്യവസായിയായ ആസിഫ് സത്താർ നയാബ് ആണ് തന്റെ ഭാര്യയെ ആക്രമിച്ചത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ആസിഫ് സത്താറിനെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഇരുവരും തമ്മിൽ കലഹം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. രാവിലെ കടയിൽ നിന്ന് പാൽ വാങ്ങിവരാൻ ആസിഫിന്റെ ഭാര്യ മകനോട് ആവശ്യപ്പെട്ടു. കുറച്ചുകഴിഞ്ഞ് ഇവർ നോക്കുമ്പോൾ പാൽപാക്കറ്റ് പൊട്ടിയ നിലയിലും തറയിലും മറ്റും പാൽ ചിതറി കിടക്കുന്നതുമാണ് കണ്ടത്. ഇതിനെപ്പറ്റി മകനോട് ഉച്ചത്തിൽ വഴക്കുണ്ടാക്കുന്നത് കേട്ടാണ് ആസിഫ് സത്താർ അവിടേക്ക് എത്തുന്നത്. ഒടുവിൽ ആസിഫും ഭാര്യയും തമ്മിലുള്ള കലഹമായി അതുമാറി. വഴക്ക് മൂർഛിച്ചതിനെ തുടർന്ന് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ആസിഫിനോട് ഇവർ സംസാരിക്കാൻ തയ്യാറായില്ല. ഭാര്യയോട് സംസാരിക്കാൻ പലതവണ ശ്രമിച്ചെങ്കിലും അവർ അത് ഗൗനിക്കാതെ മെബൈലിൽ പാക് സീരിയലുകളിലൊന്ന് കണ്ടുകൊണ്ടിരുന്നു. താൻ ഇത്രയും ശ്രമിച്ചിട്ടും അതിന് പ്രാധാന്യം നൽകാതെ മൊബൈലിൽ സീരിയൽ കണ്ടിരുന്നത് ആസിഫിനെ പ്രകോപിതനാക്കി. ഇതേതുടർന്ന് കത്തിയുമായി വന്ന് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഭാര്യയുടെ വലതുകൈയുടെ വിരൽ ഒടിഞ്ഞത്. Content Highlights:Pune man broke Wifes right hands thumb thumb for ignores him and watching Pak serial
from mathrubhumi.latestnews.rssfeed https://ift.tt/2VYrA29
via
IFTTT
No comments:
Post a Comment