മാഞ്ചസ്റ്റർ:ഷാൽക്കയെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ. എതിരില്ലാത്ത ഏഴു ഗോളിനായിരുന്നു രണ്ടാം പാദത്തിൽ സിറ്റിയുടെ വിജയം. ഷാൽക്കെയുടെ ഗ്രൗണ്ടിൽ നടന്ന ആദ്യപാദത്തിൽ സിറ്റി 3-2ന് വിജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 10-2ന്റെ വിജയവുമായാണ് സിറ്റി ക്വാർട്ടറിലേക്ക് മുന്നേറിയത്. സെർജിയോ അഗ്യൂറോയാണ് സിറ്റിയുടെ ഗോൾവേട്ടക്ക് തുടക്കമിട്ടത്. അഗ്യൂറോ ഇരട്ട ഗോൾ നേടി. ലിറോയ് സാനെ, റഹീം സ്റ്റെർലിങ്, ബെർണാഡോ സിൽവ, ഫിൽ ഫോഡെൻ, ഗബ്രിയേൽ ജീസസ് എന്നിവരാണ് സിറ്റിയുടെ മറ്റു ഗോളുകൾ നേടിയത്. ഈ സീസണിൽ ക്വാർട്ടറിലേക്ക് മുന്നേറുന്ന മൂന്നാമത്തെ ടീമാണ് മാഞ്ചസ്റ്റർ സിറ്റി. നേരത്തെ ടോട്ടൻഹാമും മാഞ്ചസ്റ്റർ യുണൈറ്റഡും ക്വാർട്ടറിൽ എത്തിയിരുന്നു. Content Highlights: Manchester City Champions League Quarter Final Football
from mathrubhumi.latestnews.rssfeed https://ift.tt/2O0g83f
via
IFTTT
No comments:
Post a Comment