അജിനെ നാട്ടുകാർ സംഭവ സ്ഥലത്ത് തടഞ്ഞുവെച്ചപ്പോൾ തിരുവല്ല: ചൊവ്വാഴ്ച രാവിലെ 9.10. തിരുവല്ല ചിലങ്ക ജങ്ഷനിൽ കടകൾ സജീവമായി വരുന്നതേയുണ്ടായിരുന്നുള്ളൂ. റെയിൽവേസ്റ്റേഷനിലേക്കുള്ള യാത്രക്കാർ കടന്നുപോകുന്നു. നഗരത്തെ ഞെട്ടിച്ച് യുവതിയുടെ നിലവിളി. പിന്നാലെ തീഗോളമായി ഓടുന്ന യുവതി നിലംപതിക്കുന്നു. ആദ്യം അന്ധാളിച്ചുനിന്നവർ നിമിഷങ്ങൾക്കുള്ളിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി. ഫ്ലക്സ് ബോർഡുകളും മറ്റുമെടുത്ത് തീ അടിച്ചുകെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അക്രമംകാട്ടിയ യുവാവ് സമീപത്തുതന്നെ നിന്നു. ചിലങ്ക ജങ്ഷനിലെ ഓട്ടോ ഡ്രൈവറായ രതിന്റെ നേതൃത്വത്തിൽ ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകെടുത്തി. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. പട്ടാപ്പകൽ ഒരുപെൺകുട്ടിക്കുനേരേ ആക്രമണം നടന്നിട്ടും ആർക്കും തടയാനായില്ല. കരുതിക്കൂട്ടിയ അക്രമം യുവതിയുടെ പഠനത്തിനും ജോലിയുള്ള സഹോദരിയുടെ യാത്രാസൗകര്യത്തിനുംവേണ്ടിയാണ് ഇവരുടെ കുടുംബം പത്തനംതിട്ട ജില്ലയിലെ മറ്റൊരു സ്ഥലത്തുനിന്ന് തിരുവല്ലയിൽ താമസം തുടങ്ങിയത്. ചൊവ്വാഴ്ച യുവതി കയറിയ സ്വകാര്യബസിൽത്തന്നെയാണ് അജിനും എത്തിയത്. സ്റ്റോപ്പിൽനിന്ന് 100 മീറ്ററോളം കഴിഞ്ഞപ്പോഴാണ് ഇരുവരും തമ്മിൽ തർക്കം തുടങ്ങിയതെന്ന് കണ്ടുനിന്നവർ പറഞ്ഞു. അജിന്റെ തോൾബാഗിൽ മൂന്ന് കുപ്പി പെട്രോൾ, ലൈറ്റർ, കയർ, കത്തി, ഒഴിഞ്ഞ ബിയർകുപ്പി എന്നിവ ഉണ്ടായിരുന്നു. കത്തി ഉപയോഗിച്ച് കുത്തിയതോടെ സ്തംഭിച്ചുനിന്ന യുവതിയുടെ ദേഹത്തേക്ക് അരലിറ്റർ പെട്രോൾ ഒഴിച്ചു. വേഗത്തിൽ ലൈറ്റർകൊണ്ട് കത്തിച്ചു. കാണുക | സ്നേഹം കൊണ്ട് കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും- മുരളി തുമ്മാരുകുടി എഴുതുന്നു അക്രമം നടന്ന സ്ഥലത്തിന് 30 മീറ്റർ അപ്പുറത്താണ് യുവതി പഠിക്കുന്ന സ്വകാര്യ സ്ഥാപനം. അവിടെ നിന്നുള്ളവർ എത്തിയതോടെയാണ് യുവതിയെ തിരിച്ചറിഞ്ഞത്. സ്കൂൾകാലം തൊട്ട് പെൺകുട്ടിയോട് പ്രണയം ഉണ്ടായിരുന്നതായാണ് അജിൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇയാളുടെ മൊബൈൽ രേഖകൾ പരിശോധിക്കുമെന്ന് ഇൻസ്പെക്ടർ പി.ആർ.സന്തോഷ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, ഡിവൈ.എസ്.പി. ജെ.ഉമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി. ഇന്ന് തിരുവല്ലയിൽ, അന്ന് കടമ്മനിട്ടയിലും പത്തനംതിട്ട:തിരുവല്ല ചിലങ്ക ജങ്ഷനിൽ പട്ടാപ്പകൽ യുവതിയെ മുൻ കാമുകൻ പെട്രോളൊഴിച്ച് കത്തിച്ചത് കണ്ട് നാട് വിറങ്ങലിച്ചു. ഇതിന് സമാനമായിരുന്നു കടമ്മനിട്ട കല്ലേലിമുക്ക് കുരീചെറ്റയിൽ കോളനിയിൽ ശശിയുടെ മകൾ ശാരിക(17)യുടെ മരണവും. 2017 ജൂലായ് 14-നാണ് വഴക്കിനിടയിൽ കാമുകൻ ശാരികയ്ക്ക് നേരേ പെട്രോളൊഴിച്ച് കത്തിച്ചത്. ഒരാഴ്ചയോളം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞെങ്കിലും ജൂലായ് 22-ന് മരണത്തിന് കീഴടങ്ങി. ശാരികയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച സജിൽ (20) ബന്ധുവുമാണ്. വൈകീട്ട് അഞ്ചുമണിയോടെ കല്ലേലിമുക്കിലെത്തിയ സജിൽ ശാരികയെ അപ്പൂപ്പന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വഴക്കിട്ടശേഷം പുറത്തേക്കു പോയ സജിൽ ഒരു മണിക്കൂറിനുശേഷം കുപ്പിയിൽ പെട്രോളുമായി തിരികെയെത്തി ശാരികയുടെ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു. പൊള്ളലേറ്റ ഇയാൾ നിലത്തുകിടന്നുരുണ്ട ശേഷം അടുത്തുള്ള കാട്ടിലേക്ക് ഒാടിക്കയറി. നാട്ടുകാരും പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. സജിലിനും 60 ശതമാനം പൊള്ളലേറ്റിരുന്നു. പുറത്തും നെഞ്ചിലുമാണ് പൊള്ളലേറ്റത്. ശാരിക മറ്റൊരാളുമായി സ്നേഹത്തിലാണെന്ന് സംശയിച്ചാണ് കൃത്യംചെയ്തതെന്ന് സജിൽ അന്ന് പോലീസിനോടുപറഞ്ഞിരുന്നു. Content Highlights:Thiruvalla man burnt girl to reject marraige proposal.
from mathrubhumi.latestnews.rssfeed https://ift.tt/2XSSXfS
via
IFTTT
No comments:
Post a Comment