ബി.ജെ.പി.യെ പുറന്തള്ളാൻ എന്തു ത്യാഗവുമാകാം- രാഹുല്‍ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

ബി.ജെ.പി.യെ പുറന്തള്ളാൻ എന്തു ത്യാഗവുമാകാം- രാഹുല്‍ഗാന്ധി

അഹമ്മദാബാദ്: പ്രതിപക്ഷത്തിന്റെ വിശാലസഖ്യം പാതിവഴിയിലെത്തിനിൽക്കെ, വിട്ടുവീഴ്ചയുടെ സൂചനയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ നടന്ന കോൺഗ്രസ് പ്രവർത്തകസമിതിയോഗത്തിലാണ് ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താൻ എന്തു ത്യാഗവും അധികമാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പിന്നീട് രാഹുൽ ഇത് ട്വീറ്റ് ചെയ്യുകയുമുണ്ടായി. 'മഹാത്മാഗാന്ധിയുടെ ദാണ്ഡിമാർച്ചിന്റെ വാർഷികത്തിൽ അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതിയോഗം ബി.ജെ.പിയും ആർ.എസ്.എസും പുലർത്തുന്ന ഫാസിസത്തിന്റെയും വെറുപ്പിന്റെയും പകയുടെയും വിഭാഗീയതയുടെയും പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താൻ തീരുമാനിക്കുന്നു. ഈ ശ്രമത്തേക്കാൾ മഹത്തരമായ ത്യാഗമൊന്നും ഇപ്പോഴില്ല. ഈ യുദ്ധം വിജയിച്ചേ മതിയാകൂ...' -സമ്മേളനത്തിന്റെ തീരുമാനമായി അദ്ദേഹം അറിയിച്ചു. ദേശസുരക്ഷയുടെ പ്രശ്നത്തെ പ്രധാനമന്ത്രി വൈകാരികമായി ചൂഷണം ചെയ്യുകയാണെന്ന് ഔദ്യോഗികപ്രമേയത്തിൽ കുറ്റപ്പെടുത്തി. എന്നാൽ, രാജ്യത്തിന്റെ ശത്രുക്കളുടെ അജൻഡകളെ തോൽപ്പിക്കാൻ ഒറ്റക്കെട്ടായി നിൽക്കുമെന്നും വ്യക്തമാക്കി. ഭയത്തിന്റെയും അരക്ഷിതത്വത്തിന്റെയും അന്തരീക്ഷം സ്ത്രീകൾ, വിദ്യാർഥികൾ, ബുദ്ധിജീവികൾ, വ്യവസായികൾ എന്നിവർക്കിടയിൽ ബി.ജെ.പി.യുടെ ഭരണകാലത്ത് വ്യാപിച്ചിരിക്കുന്നു. എസ്.സി., എസ്.ടി., ഒ.ബി.സി., ന്യൂനപക്ഷങ്ങൾ എന്നിവരുടെ ഭരണഘടനാപരമായ അവകാശങ്ങളിൽ ആസൂത്രിതമായ കൈയേറ്റം നടക്കുന്നു -പ്രമേയം കുറ്റപ്പെടുത്തി. ബി.ജെ.പി.ക്ക് വ്യക്തമായ സന്ദേശം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും ജന്മദേശത്ത് കോൺഗ്രസ് പ്രവർത്തകസമിതി സംഘടിപ്പിച്ചത്. രാഹുൽഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോണിയാഗാന്ധി, മൻമോഹൻസിങ്, പ്രിയങ്കാഗാന്ധി, എ.കെ. ആന്റണി, ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, ഗുലാംനബി ആസാദ്, മല്ലികാർജുൻ ഖാർഗെ, അശോക് ഗെഹലോത്ത്, പി.സി. ചാക്കോ തുടങ്ങി അറുപതോളം മുതിർന്ന നേതാക്കൾ സംബന്ധിച്ചു. ഉച്ചയ്ക്കുശേഷം അഡാലജിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഗുജറാത്തിൽ ഉടലെടുത്ത ഗാന്ധിജിയുടെ ആദർശവും ബി.ജെ.പി.യുടെ വെറുപ്പിന്റെ ആദർശവും തമ്മിലുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പെന്ന് രാഹുൽഗാന്ധി പറഞ്ഞു. നോട്ട് അസാധുവാക്കൽ, കാർഷിക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളുയർത്തി അദ്ദേഹം മോദിയെ കടന്നാക്രമിച്ചു. 'ചൗക്കീദാർ ചോർ ഹെ...' എന്ന മോദിവിമർശം ആവർത്തിച്ചു. വേദിയിലുണ്ടായിരുന്ന മൻമോഹൻസിങ്ങിനെയും ആന്റണിയെയും ചൂണ്ടി... 'ഇവർ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ തീരുമാനിച്ച യുദ്ധവിമാനം ഒരു കടലാസ് വിമാനം പോലും ഉണ്ടാക്കാനറിയാത്ത വ്യവസായിക്കായി കൂടുതൽ വിലയ്ക്കുവാങ്ങാൻ തീരുമാനിച്ചയാളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി'യെന്ന് കുറ്റപ്പെടുത്തി. ജെയ്ഷെ ഭീകരനെ വിമാനത്തിൽ മോചിപ്പിച്ച് കൊണ്ടുപോയ ആളാണ് ഇപ്പോൾ മോദിയുടെ സുരക്ഷാ ഉപദേഷ്ടാവെന്നും പരിഹസിച്ചു. കോൺഗ്രസ് അധികാരത്തിലെത്തുമെന്നും പാവപ്പെട്ടവർക്ക് അടിസ്ഥാനവരുമാനം ഉറപ്പാക്കുമെന്നും രാഹുൽ ആവർത്തിച്ച് വാഗ്ദാനം ചെയ്തു. Content Highlights:rahul gandhi says can do any sacrifices to beat bjp


from mathrubhumi.latestnews.rssfeed https://ift.tt/2UtfAFo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages