ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രണ്ട് ലോകകിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റൻ ധോനി, ഇക്കാലത്തെ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരം വിരാട് കോലി. ധോനിയുടെ ക്യാപ്റ്റൻസിയിൽ കോലിയും കോലിക്കുകീഴിൽ ധോനിയും ഒരേ ലക്ഷ്യത്തോടെ ഇന്ത്യയ്ക്കുവേണ്ടി കളിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ശനിയാഴ്ച ധോനിയും കോലിയും നേർക്കുനേർ വരുമ്പോൾ ഇരുവർക്കും രണ്ടു ലക്ഷ്യം, രണ്ടു ടീം. രാത്രി എട്ടുമുതൽ ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. നിലനിർത്താൻ ചെന്നൈ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. ഒമ്പതുവട്ടം ടൂർണമെന്റിൽ കളിച്ചപ്പോൾ മൂന്നുതവണ കിരീടമുയർത്തി. നാലു സീസണിൽ റണ്ണറപ്പായി. ഒത്തുകളി വിവാദത്തിൽപ്പെട്ട് രണ്ടുവർഷം (2016, 17) ടൂർണമെന്റിൽനിന്ന് വിലക്കപ്പെട്ടെങ്കിലും കഴിഞ്ഞവർഷം തിരിച്ചെത്തി കിരീടം നേടി. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സാകട്ടെ, 11 തവണ കളിച്ചു. ഒരിക്കൽപ്പോലും കിരീടം നേടാനായില്ല. മൂന്നുതവണ റണ്ണറപ്പായതുമാത്രമാണ് ആശ്വാസം. ആദ്യ സീസൺ മുതൽ ബാംഗ്ലൂർ ടീമിൽ കോലിയുണ്ട്. ചെന്നൈക്കൊപ്പം ധോനിയും തുടക്കംതൊട്ടുണ്ട്. 2010, 11 വർഷങ്ങളിൽ തുടർച്ചയായി കിരീടം നേടിയ ചെന്നൈ, ഒരിക്കൽക്കൂടി കിരീടം ആവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ബാംഗ്ലൂരാകട്ടെ കോലിയുടെ അപാരഫോമിന്റെ ബലത്തിൽ ഇക്കുറിയെങ്കിലും കിരീടം നേടാനുള്ള ആഗ്രഹത്തിലും. ടീമുകൾ 23 തവണ നേർക്കുനേർവന്നപ്പോൾ 15 മത്സരങ്ങളിൽ ചെന്നൈ ജയിച്ചു. പ്രായംനമ്മിൽ മോഹംനൽകി ഐ.പി.എല്ലിലെ പ്രായംകൂടിയ ടീമാണ് ചെന്നൈ. മുൻനിര താരങ്ങളായ ധോനി (37), ഷെയ്ൻ വാട്സൺ (37), സുരേഷ് റെയ്ന (32), അമ്പാട്ടി റായുഡു (33), ഇമ്രാൻ താഹിർ (39), ഡ്വെയ്ൻ ബ്രാവോ (35), ഡുപ്ലെസി (34) എന്നിവർ മുപ്പതുകഴിഞ്ഞവർ. എന്നാൽ, കഴിഞ്ഞവർഷം ഏറക്കുറെ ഇതേ ടീമിനെക്കൊണ്ടാണ് ധോനി കിരീടമുയർത്തിയത്. ബാംഗ്ലൂരിലാകട്ടെ, ഡിവില്ലിയേഴ്സ്, കോലി, മോയിൻ അലി, ടീം സൗത്തി, ഉമേഷ് യാദവ് തുടങ്ങിയ പരിചയസമ്പന്നർക്കൊപ്പം ഹെറ്റ്മെയർ, ചാഹൽ, ഹെന്റിക് കാൾസൻ തുടങ്ങിയ യുവനിരയുമുണ്ട്. സ്പിൻ തുണ ചെന്നൈയിലെ പിച്ചിൽ രണ്ടാമത് ബാറ്റു ചെയ്യുന്നത് ബുദ്ധിമുട്ടാകുമെന്ന് കരുതുന്നു. ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. Content Highlights:IPL 2019 Virat Kohli, AB de Villiers as RCB seek to end 5-year drought vs CSK
from mathrubhumi.latestnews.rssfeed https://ift.tt/2UbSTsF
via
IFTTT
No comments:
Post a Comment