ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏഴാമത്തെ സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ഉത്തർപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ 35 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഏഴാമത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശ് പി.സി.സി. അധ്യക്ഷൻ രാജ് ബബ്ബാർ, മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി, കരൺ സിങിന്റെ മകൻ വിക്രമാദിത്യ സിങ് തുടങ്ങിയവർ ഏഴാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ മൊറാദാബാദിൽനിന്ന് മത്സരിക്കുമെന്ന് അറിയിച്ചിരുന്ന രാജ് ബബ്ബാർ ഫത്തേപ്പുർ സിക്രിയിൽനിന്ന് മത്സരിക്കും. രാജ് ബബ്ബാറിന് പകരം ഇമ്രാൻ പ്രതാപ്ഗർഹിയയാണ് മൊറാദാബാദിലെ സ്ഥാനാർഥി. മുൻ കേന്ദ്രമന്ത്രിയായ രേണുക ചൗധരി തെലങ്കാനയിലെ ഖമ്മത്തുനിന്ന് മത്സരിക്കും. കരൺ സിങിന്റെ മകൻ വിക്രമാദിത്യ സിങ് ജമ്മുകശ്മീരിലെ ഉധംപുർമണ്ഡലത്തിലാണ് മത്സരിക്കുക. 35 ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് പുറമേ ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പിലെ 54 സ്ഥാനാർഥികളെയും കോൺഗ്രസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. The Congress Central Election Committee announces the seventh list of candidates for the ensuing elections to the Lok Sabha pic.twitter.com/ZfJBkQ1Xi3 — Congress (@INCIndia) March 22, 2019 Content Highlights:loksabha election; congress announces their seventh list of candidates, raj babbar will contest
from mathrubhumi.latestnews.rssfeed https://ift.tt/2WjqXjA
via
IFTTT
No comments:
Post a Comment