പ്രഖ്യാപനമായില്ല; തിരഞ്ഞെടുപ്പ് ചൂടിലെത്താതെ വടകരയും വയനാടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 28, 2019

പ്രഖ്യാപനമായില്ല; തിരഞ്ഞെടുപ്പ് ചൂടിലെത്താതെ വടകരയും വയനാടും

കോഴിക്കോട്: വയനാട്ടിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി വരുന്നതുമായി ബന്ധപ്പെട്ട് തീരുമാനമാവാത്തതോടെ തിരഞ്ഞെടുപ്പ് ചൂടിൽ നിന്ന് അകന്ന് നിൽക്കുകയാണ് വയനാട്ടിലെ കോൺഗ്രസുകാർ. എതിർ സ്ഥാനാർഥികൾ പ്രചാരണ പ്രവർത്തനങ്ങളിൽ ഏറെ മുന്നോട്ട് പോവുന്ന സമയത്താണ് വയനാട്ടിലും വടകരയിലും ഔദ്യോഗിക പ്രഖ്യാപനം വരാത്തത്.ഔദ്യോഗികമായി പ്രഖ്യാപനം വരാത്തതിനാൽ മണ്ഡലത്തിൽ നിന്ന് സ്ഥാനാർഥിവിട്ടു നിൽക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണവും വടകര മണ്ഡലത്തിൽ എതിരാളികൾനടത്തുന്നുണ്ട്. വയനാട്ടിൽ നിലവിൽ പര്യടന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ടി.സിദ്ദിഖ് തന്നെയാവുമോ ഇവിടെ സ്ഥാനാർഥി എന്ന കാര്യത്തിൽ പോലും ഉറപ്പില്ലാത്ത അവസ്ഥയിലാണ്. ഉടൻ പ്രഖ്യാപനം ഉണ്ടാവുമെന്ന് പറയുന്നതല്ലാതെ മുതിർന്ന നേതാക്കൾ പോലും കാര്യങ്ങൾ വിട്ടു പറയാത്തതാണ് പ്രവർത്തകരെ നിരാശയിലാക്കുന്നത്. ഇത് ഘടക കക്ഷികളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ ടി.സിദ്ദിഖ് കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാനും തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കാൻ എത്തുമെന്ന് തനിക്ക് പറയാൻ കഴിയില്ലെന്നാണ് ഉമ്മൻചാണ്ടി കോഴിക്കോട് പറഞ്ഞത്.ഇത് ആശയകുഴപ്പം വർധിപ്പിക്കുകയും ചെയ്തു. രാഹുൽഗാന്ധി വരുമെന്ന അറിയിപ്പ് ലഭിച്ചതോടെ സ്ഥനാർഥിത്വത്തിൽ നിന്ന് താൻ പിൻമാറാൻ ഒരുക്കമാണെന്ന് ടി.സിദ്ദിഖും വ്യക്തമാക്കിയിരുന്നു. രാഹുൽ വയനാട്ടിൽ മൽസരിക്കുമെന്ന സൂചന പോലും താൻ നൽകിയിട്ടില്ലെന്നാണ് ഉമ്മൻചാണ്ടിവ്യാഴാഴ്ച കോഴിക്കോട് പറഞ്ഞത്. രാഹുൽ മൽസരിക്കണമെന്ന ആഗ്രഹം മാത്രമാണ് പറഞ്ഞതെന്നും ഉമ്മൻചാണ്ടി അയിച്ചു. ഇതേ അവസ്ഥയാണ് വടകര മണ്ഡലത്തിലും നിലനിൽക്കുന്നത്. നിലവിൽ സ്ഥനാർഥിയായി മണ്ഡലത്തിലുള്ള കെ.മുരളീധരൻ പര്യടന പ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിലും ഇവിടേയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇത് അവരുടെ ഒരുക്കങ്ങളേയും ബാധിക്കുന്നുണ്ട്. എതിർ സ്ഥനാർഥിയായ പി.ജയരാജൻ പര്യടനത്തിൽ ആദ്യം മുതൽക്ക് തന്നെ ഏറെ മുന്നിലാണ്. എങ്ങും നിറഞ്ഞ് നിൽക്കുന്നത് പി.ജയരാജന്റെ പോസ്റ്ററുകളും കൺവെൻഷനുകളും മാത്രം. സോഷ്യൽ മീഡിയ പ്രചാരണങ്ങളിലും ഏറെ മുൻപന്തിയിലാണ് ഇടത് സ്ഥനാർഥി. രണ്ട് തവണ കൈവിട്ട് പോയ മണ്ഡലം ഏത് വിധേനയും തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോട ഏറെ മുന്നെ തന്നെ എൽ.ഡി.എഫ് ഇവിടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സ്ഥാനാർഥിയുമായി ബന്ധപ്പെട്ട് ഏറെ ആശങ്കകൾക്ക് ശേഷം കെ.മുരളീധരൻ വടകരയിൽ എത്തിയതോടെ പ്രവർത്തകർ അത് വലിയ സംഭവമാക്കിയെങ്കിലും ആ ആവേശം ഔദ്യോഗിക പ്രഖ്യാപനം വരാതായതോടെ കുറഞ്ഞിരിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥനാർഥി വി.കെ സജീവനും പ്രചരണ രംഗത്ത് സജീവമായിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2TDBl4i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages