ബിസ്‌ക്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസ്സുകാരനെ ക്‌ളാസ്സ് മുറിയിലിട്ട് തല്ലിക്കൊന്നു ; വിവരം പുറത്തറിയാതിരിക്കാന്‍ സ്‌കൂള്‍ മൃതദേഹം കുഴിച്ചുമൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 28, 2019

ബിസ്‌ക്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസ്സുകാരനെ ക്‌ളാസ്സ് മുറിയിലിട്ട് തല്ലിക്കൊന്നു ; വിവരം പുറത്തറിയാതിരിക്കാന്‍ സ്‌കൂള്‍ മൃതദേഹം കുഴിച്ചുമൂടി

ഡറാഡൂണ്‍: ക്‌ളാസ്സ് മുറിയിലിട്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്ന സംഭവം മൂടി വെയ്ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ 12 കാരന്റെ മൃതദേഹം കുഴിച്ചുമൂടി. ഡറാഡൂണില്‍ 12 ാം ക്‌ളാസ്സുകാര്‍ ചേര്‍ന്ന് അതേ സ്‌കൂളിലെ തന്നെ വിദ്യാര്‍ത്ഥിയെ ബിസ്‌ക്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

സംഭവത്തില്‍ മൃതദേഹം സ്‌കൂള്‍ പരിസരത്ത് സ്‌കൂള്‍ അധികൃതര്‍ തന്നെ കുഴിച്ചുമൂടിയെന്നാണ് സംസ്ഥാന ബാല അവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഉഷാനെഗി പറഞ്ഞത്. കുട്ടി മരിച്ച വിവരം മാതാപിതാക്കളെ പോലും അറിയിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ മര്യാദ കാട്ടിയില്ലെന്ന് ഇവര്‍ ആരോപിച്ചു.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് ബാറ്റും സ്റ്റംപും ഉപയോഗിച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വസുദേവ് യാദവ് എന്ന 12 കാരനാണ് മരണമടഞ്ഞത്. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടും സമയത്ത് ആശുപത്രിയില്‍ എത്തിക്കാനോ ഡോക്ടറെ കാണിക്കാനോ ആരും തയ്യാറായില്ല. മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ കുട്ടിക്ക് മണിക്കൂറോളം ക്‌ളാസ്സ് റൂമില്‍ കിടക്കേണ്ടി വന്നു.

സംഭവം നടന്ന ദിവസം ഉച്ച കഴിഞ്ഞ് പല ഘട്ടങ്ങളിലായി വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു. മണിക്കൂറുകളോളം പരിക്കേറ്റ നിലയില്‍ കിടന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ കൊണ്ടുപോയത് വൈകുന്നേരത്തോടെയായിരുന്നു. സംഭവം മൂടി വെയ്ക്കാന്‍ ശ്രമം നടന്നതായി ബാല അവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഉഷാനെഗിയും പറഞ്ഞു.

മാര്‍ച്ച് 10 ന് നടന്ന സംഭവം സ്‌കൂള്‍ റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് 11 ന് തങ്ങള്‍ സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ ആയിരുന്നു. വിവരം അറിഞ്ഞ് തങ്ങള്‍ എത്തുമ്പോള്‍ സ്‌കൂള്‍ അധികൃതര്‍ മൃതദേഹം മറവ് ചെയ്തു. കുട്ടി മരിച്ച വിവരം മാതാപിതാക്കളെ അറിയിക്കാന്‍ പോലും സ്‌കൂള്‍ അധികൃതര്‍ മെനക്കെട്ടില്ല എന്നും ഉഷാനെഗി പറഞ്ഞു. ഹാപൂരിലാണ് മാതാപിതാക്കള്‍ താമസിക്കുന്നത്.



from mangalam.com https://ift.tt/2Yz3M6O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages