വയനാട്: കടബാധ്യതകളുടെ പേരില്‍ സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. വയനാട് തിരുനെല്ലിയില്‍ തൃശ്ശിലേരി സ്വദേശി ടി.വി കൃഷ്ണകുമാര്‍ ആണ് തൂങ്ങിമരിച്ചതര്. കടബാധ്യത മൂലമാണ് ആത്മഹത്യയെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. സഹകരണ ബാങ്കിലും സ്വകാര്യ വ്യക്തികളില്‍ നിന്നുമായി എട്ട് ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നും കുടുംബം പറഞ്ഞു.
പ്രളയക്കെടുതിയില്‍ കൃഷി നശിച്ചതും കടബാധ്യതയും കാരണം ഇടുക്കിയിലും തൃശൂരിലുമായി ഒമ്പത് കര്‍ഷകര്‍ കഴിഞ്ഞ മാസങ്ങളില്‍ ജീവനൊടുക്കിയിരുന്നു. ഇതോടെ കര്‍ഷകരുടെ കടങ്ങള്‍ക്ക് മോറട്ടോറിയവും മറ്റ് ആശ്വാസ പദ്ധതികളുമായി സര്‍ക്കാര്‍ രംഗത്തെത്തിയില്ലെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്ന സൂചനയാണ് വീണ്ടും കര്‍ഷക ആത്മഹത്യകള്‍ കാണിക്കുന്നത്.
from mangalam.com https://ift.tt/2TH7Dep
via IFTTT
No comments:
Post a Comment