പട്ന: ബിഹാറിലെ ബഗുസരായിയിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ മുസഫർപുർ അഭയകേന്ദ്രം പീഡനക്കേസുമായി ബന്ധപ്പെട്ട മറ്റൊരുകേസിൽ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ ബിഹാറിലെ മുൻമന്ത്രിയും. കേസിൽപ്പെട്ട മുൻമന്ത്രി മഞ്ജു വർമ ഗിരിരാജ് സിങ്ങിന്റെ വേദിയിലെത്തിയതാണ് വിവാദമായത്. Former Bihar minister Manju Verma who is out on bail in Muzaffarpur shelter home case seen on stage during Union Minister and NDA candidate Giriraj Singhs rally in Begusarai yesterday. Verma had been arrested under arms act linked to the Muzaffarpur case pic.twitter.com/pYPWOBZDMv — ANI (@ANI) March 31, 2019 മുസഫർപുർ അഭയകേന്ദ്രം കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബിഹാർ മന്ത്രിക്കെതിരെ ആയുധ നിയമപ്രകാരമുള്ള കേസ് ഉയർന്നുവന്നത്. ബഗുസരായ് കോടതിയിൽ കീഴടങ്ങിയ അവർക്ക് 2018 നവംബർ 20 മുതൽ ജയിലിൽ കഴിയേണ്ടിവന്നു. പട്ന ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ റാലിയിൽ മഞ്ജു വർമ എത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. നിതീഷ് കുമാർ സർക്കാരിൽ സാമൂഹ്യക്ഷേമ മന്ത്രിയായിരുന്ന മഞ്ജു വർമയ്ക്ക് മുസഫർപുർ കേസുമായി ബന്ധപ്പെട്ട സമ്മർദ്ദത്തെ തുടർന്നാണ് നേരത്തെ രാജിവെക്കേണ്ടിവന്നത്. മുസഫർപുർ കേസിലെ മുഖ്യമന്ത്രി ബ്രിജേഷ് ഠാക്കൂറുമായി മഞ്ജു വർമയുടെ ഭർത്താവിന് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്നായിരുന്നു ഇത്. ബിഹാറിലെ മുസഫർപൂരിൽ സർക്കാരിതര സംഘടന നടത്തിവന്ന അഭയകേന്ദ്രത്തിലെ നിരവധി പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായതുമായി ബന്ധപ്പെട്ടതാണ് മുസഫർപുർ കേസ്. ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാർ മത്സരിക്കുന്ന മണ്ഡലമാണ് ബിഹാറിലെ ബഗുസരായ്. ദേശവിരുദ്ധർക്ക് എതിരായ പോരാട്ടമാണ് തന്റേതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. Content Highlights:Muzaffarpur shelter home case, Manju Verma, Giriraj Singh
from mathrubhumi.latestnews.rssfeed https://ift.tt/2JPmXpF
via
IFTTT
No comments:
Post a Comment