രാഹുലിനെ നേരിടാന്‍ തൃശൂരില്‍ നിന്ന് തുഷാര്‍ വയനാട്ടിലേക്ക് വരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

രാഹുലിനെ നേരിടാന്‍ തൃശൂരില്‍ നിന്ന് തുഷാര്‍ വയനാട്ടിലേക്ക് വരുന്നു

തൃശൂർ: വയനാട്ടിൽ എൻഡിഎ സ്ഥാനാർഥി പൈലി വാത്യാട്ടിനെ മാറ്റി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥി ആകും. തൃശൂർ ബിജെപിക്ക് വിട്ട് കൊടുക്കാനും സാധ്യത. നിലവിൽ തൃശൂരിലെ സ്ഥാനാർഥിയായ തുഷാർ വെള്ളാപ്പള്ളി മണ്ഡലത്തിലെ പ്രചാരണം താത്ക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദേശ പ്രകാരമാണ് തുഷാർ വയനാട്ടിലേക്ക് പോകുന്നതെന്നാണ് ബിഡിജെഎസ് നേതാക്കൾ പറയുന്നത്. രാഹുൽ മത്സരിക്കുന്നതോടെ വയനാട് ബിജെപി ഏറ്റെടുക്കുമെന്നാണ് പി.എസ്.ശ്രീധരൻ പിള്ള നേരത്തെ അറിയിച്ചിരുന്നതെങ്കിലും സംസ്ഥാന നേതൃത്വത്തിനുള്ളിലെ ഭിന്നത ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സുരേഷ് ഗോപിയെ വയനാട്ടിൽ രാഹുലിനെതിരെ സ്ഥാനാർഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുഷാർ തൃശൂരിൽ നിന്ന് ഒഴിയുന്നതോടെ ബിജെപി ടിക്കറ്റിൽ എംടി രമേശോ ബി.ഗോപാലകൃഷ്ണനോ മത്സരിക്കാനാണ് സാധ്യത. Content Highlights:wayanad rahul contest-thushar vellappally will contest wayanad


from mathrubhumi.latestnews.rssfeed https://ift.tt/2CPaGf7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages