രാഹുലിന് അമേഠിയില്‍ പരാജയപ്പെടുമെന്ന് ഭയം; 20 സീറ്റിലും ഇടതുപക്ഷം ജയിക്കുമെന്ന്‌ കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

രാഹുലിന് അമേഠിയില്‍ പരാജയപ്പെടുമെന്ന് ഭയം; 20 സീറ്റിലും ഇടതുപക്ഷം ജയിക്കുമെന്ന്‌ കോടിയേരി

തിരുവനന്തപുരം: അമേഠിയിൽ പരാജയപ്പെടുമെന്ന ഭയത്താലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ കേരളത്തിൽ ഇടതുമുന്നണിയുടെ വിജയസാധ്യത വർധിച്ചിരിക്കുകയാണെന്നും കേരളത്തിലെ ഇരുപതുസീറ്റുകളിലും ഇടതുമുന്നണി വിജയിക്കുമെന്നും കോടിയേരി പറഞ്ഞു. സ്വന്തം ലോക്സഭ മണ്ഡലത്തിൽ ആത്മവിശ്വാസമില്ലാത്ത രാഹുൽഗാന്ധിക്ക് എങ്ങനെയാണ് ബി.ജെ.പി.ക്കെതിരായ മുന്നണിക്ക് നേതൃത്വംനൽകാനാവുകയെന്നും കോടിയേരി ചോദിച്ചു. ഇടതുപക്ഷത്തിന്റെ കരുത്ത് വയനാട്ടിൽ രാഹുൽഗാന്ധിക്ക് കാണിച്ചുകൊടുക്കുമെന്നും രാഹുൽഗാന്ധി അമേഠിയിൽനിന്ന് വരുമ്പോൾ കോൺഗ്രസിന് ഉത്തരേന്ത്യയിൽ ഒരുസീറ്റ് പോലും കിട്ടില്ലെന്ന സന്ദേശമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം ഇടതുപക്ഷത്തിനെതിരെയുള്ള മത്സരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പ്രതികരിച്ചിരുന്നു. രാഹുലിനെ നേരിടാനുള്ള കരുത്ത് ഇടതുമുന്നണിക്കുണ്ടെന്നും ഇക്കാര്യത്തിൽ ഇടതുമുന്നണിക്ക് ആശങ്കയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. Content Highlights:rahul gandhi to contest from wayanad loksabha constituency, cpm state secretary kodiyeri response


from mathrubhumi.latestnews.rssfeed https://ift.tt/2VeZIqg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages